എസ് സി വി റ്റിയുടെ പാഠ്യപദ്ധതി അനുസരിച്ച് പുതുതായി ആരംഭിക്കുന്ന 5 പുതിയ സര്‍കാര്‍ ഐ ടി ഐ കളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; അവസാന തിയതി ഫെബ്രുവരി 5
തിരുവനന്തപുരം: (https://ift.tt/3sZrQ1W) സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊകേഷണല്‍ ട്രെയിനിംഗ് (എസ് സി വി റ്റി)യുടെ പാഠ്യപദ്ധതി അനുസരിച്ച് പുതുതായി ആരംഭിക്കുന്ന അഞ്ച് പുതിയ സര്‍കാര്‍ ഐ ടി ഐ കളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി അഞ്ച്. ഐ ടി ഐ കളിലെ ട്രേഡ്, യൂണിറ്റ്, വിദ്യാഭ്യാസയോഗ്യത എന്നിവയടങ്ങിയ പ്രോസ്‌പെക്ടസ്, അപേക്ഷാഫാറം എന്നിവ https://ift.tt/2XQlcvL ല്‍ ലഭിക്കും.
പുതിയ ഐ ടി ഐകളും അവിടേക്കുള്ള പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍, ഫോണ്‍ നമ്പര്‍ എന്നിവ ക്രമത്തില്‍. ഗവ. ഐ ടി ഐ പോരുവഴി, കൊല്ലം (ഐ ടി ഐ ചന്ദനത്തോപ്പ്, ഐ ടി ഐ തേവലക്കര, പോരുവഴി ഗ്രാമപഞ്ചായത്ത് ഓഫീസ്-9446592202) ഗവ.ഐ ടി ഐ കുളത്തുപ്പുഴ, കൊല്ലം. (ആര്‍ പി എല്‍ എസ്റ്റേറ്റ് ഓഫീസ്, ഐ ടി ഐ ഇളമാട്, 0474 - 2671715).
ഗവ.ഐ ടി ഐ ഏലപ്പാറ, ഇടുക്കി (ഐ ടി ഐ കട്ടപ്പന, ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ്, കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ്, 0486-8272216) ഗവ.ഐ ടി ഐ കരുണാപുരം, ഇടുക്കി (ഐ ടി ഐ കട്ടപ്പന, ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ്, കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസ്, 0486-8272216). ഗവ.ഐ ടി ഐ വാഴക്കാട്, മലപ്പുറം (വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ്, ഐ ടി ഐ അരീക്കോട്, വാഴക്കാട് ദാറുല്‍ ഉലും കോംപ്ലക്‌സ്, ഗവ.ഐ ടി ഐ വാഴക്കാട് താല്ക്കാലിക കെട്ടിടം) 0483-2850238, 8547329954.
Keywords: News, Kerala, State, Thiruvananthapuram, Education, Government, Applications are invited for admission in five new Government ITI's to be started as per the syllabus of SCVT
Powered by Info News For You

Comments
Post a Comment