റോഡരികില്‍ നിന്ന 4 പേരെ ഇടിച്ചിട്ട കാറിന് രാത്രിയില്‍ അജ്ഞാതര്‍ തീയിട്ടു

ഇടുക്കി: (www.kvartha.com 01.02.2021) റോഡരികില്‍ നിന്ന നാലുപേരെ ഇടിച്ചിട്ട കാറിന് രാത്രിയില്‍ അജ്ഞാതര്‍ തീയിട്ടു. ഇരുപതേക്കര്‍ നെല്ലിക്കാട്ടില്‍ റോഡരികില്‍ നിന്ന നാലുപേരെയാണ് കാര്‍ ഇടിച്ചിട്ടത്. പരിക്കേറ്റ നെല്ലിക്കാട് കുന്നുംപുറത്ത് അജി (42), നിത്യ (30), ആര്‍ കണ്ണന്‍ (40), മൂലക്കട വാഴയില്‍ സുധാകരന്‍ (55) എന്നിവര്‍ അടിമാലിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ശനി വൈകിട്ട് അഞ്ചരയോടെ നെല്ലിക്കാട് സ്വദേശി മണിയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്. 

ഏലത്തോട്ടത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ അര്‍ധരാത്രിയോടെ അജ്ഞാതര്‍ കത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അപകടം നടക്കുമ്പോള്‍ മണിയാണ് കാര്‍ ഓടിച്ചിരുന്നത്. മണിയും അജിയും തമ്മില്‍ മുന്‍പും ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാരില്‍ ചിലര്‍ വാഹനം തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. രാജാക്കാട് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും മണിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

മനഃപൂര്‍വം കൊലപ്പെടുത്താനുള്ള ശ്രമമായിരുന്നെന്ന് പരിക്കേറ്റവര്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് മണിക്കെതിരെ കേസെടുത്തതായി രാജാക്കാട് സിഐ എച്ച് എല്‍ ഹണി അറിയിച്ചു. അതേസമയം വാഹനം കത്തിച്ച സംഭവത്തിലും പൊലീസ് കേസെടുത്തു.

Idukki, News, Kerala, Accident, Injured, Car, Police, Unidentified person set fire to car that hit 4 people on the roadside at night

Keywords: Idukki, News, Kerala, Accident, Injured, Car, Police, Unidentified person set fire to car that hit 4 people on the roadside at night


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?