4 വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കി ഒടുവില്‍ അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രടറി ശശികല പുറത്തേക്ക്; കോവിഡ് നെഗറ്റീവായാല്‍ ഉടന്‍ ചെന്നൈയിലേക്ക്

ബംഗളൂരു: (www.kvartha.com 27.01.2021) അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികല ബംഗളൂരുവില്‍ ജയില്‍മോചിതയായി. മുന്‍ തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന ശശികലയ്ക്ക് ബുധനാഴ്ചയാണ് ജയില്‍ മോചനം ലഭിച്ചത്. നിലവില്‍ കോവിഡ് ബാധിച്ച് ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇവര്‍. ജയില്‍ അധികൃതര്‍ ആശുപത്രിയിലെത്തി രേഖകള്‍ കൈമാറി. അനധികൃത സ്വത്തുസമ്പാദന കേസില്‍ നാലു വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കിയാണ് ശശികല പുറത്തിറങ്ങിയത്.Expelled AIADMK Leader Sasikala Released From Prison After Serving 4-Year Jail-Term, Bangalore, News, Jail, Chennai, Hospital, Treatment, Karnataka, National

കോവിഡ് നെഗറ്റീവ് ആയാല്‍ മാത്രമേ ശശികല ചെന്നൈയിലേക്കു യാത്ര തിരിക്കൂ. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. 66 കോടിയുടെ അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് 2017ഫെബ്രുവരി 15ന് ആയിരുന്നു ശശികലയെയും കൂട്ട് പ്രതികളായ സഹോദരഭാര്യ ഇളവരസി, സുധാകര്‍ എന്നിവരെയും കോടതി വിധി നടപ്പിലാക്കി ജയിലില്‍ അടച്ചത്.

Keywords: Expelled AIADMK Leader Sasikala Released From Prison After Serving 4-Year Jail-Term, Bangalore, News, Jail, Chennai, Hospital, Treatment, Karnataka, National.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?