46-ാമത് അമേരികന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ജോ ബൈഡന് അഭിനന്ദനമറിയിച്ച് യുഎഇ രാഷ്ട്രനേതാക്കള്‍


അബൂദബി: (https://ift.tt/3sI2WUw) അമേരികയുടെ 46-ാമത് പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ജോ ബൈഡന് അഭിനന്ദനമറിയിച്ച് യുഎഇ രാഷ്ട്രനേതാക്കള്‍. ജോ ബൈഡന് ശൈഖ് ഖലീഫ വിജയാശംസകള്‍ നേര്‍ന്നു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബൈഡന് അഭിനന്ദം അറിയിച്ചുകൊണ്ട് ബുധനാഴ്ച സന്ദേശമച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരും ജോ ബൈഡന് ആശംസകളറിയിച്ച് സന്ദേശമയച്ചു.

News, World, Gulf, UAE, Leaders, President, Prime Minister, UAE leaders congratulate Biden on inauguration as US President


ലോകാരോഗ്യം, കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം എന്നീ വിഷയങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പങ്കാളിത്തം കൂടുതല്‍ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശൈഖ് ഖലീഫ സന്ദേശത്തില്‍ കുറിച്ചു. യുഎസ് സെനറ്റിലും വൈസ് പ്രസിഡന്റായും ജോ ബൈഡന്‍ സേവനമനുഷ്ഠിക്കുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ യുഎഇ ഭരണനേതൃത്വത്തിന് അവസരം ലഭിച്ചിട്ടുണ്ടെന്ന സന്തോഷവും ശൈഖ് ഖലീഫ പ്രകടിപ്പിച്ചു. 

Keywords: News, World, Gulf, UAE, Leaders, President, Prime Minister, UAE leaders congratulate Biden on inauguration as US President

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?