പുതിയ വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോയെ പിന്നിലാക്കി വീണ്ടും എയര്‍ടെല്‍; പുതുതായി 43.70 ലക്ഷം പേരെത്തിയതായി ട്രായ്


ന്യൂഡെല്‍ഹി: (https://ift.tt/39uyPIt) പുതിയ വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോയെ പിന്നിലാക്കി വീണ്ടും തുടര്‍ച്ചയായി എയര്‍ടെല്‍ മുന്നില്‍. നവംബര്‍ മാസത്തിലേ കണക്കുകള്‍ പ്രകാരം എയര്‍ടെല്ലിലേക്ക് പുതുതായി എത്തിയവര്‍ 43.70 ലക്ഷമാണെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്ക്. 

ജിയോയിലേക്ക് 19.36 ലക്ഷം പേരാണ് എത്തിയത്. അതേ സമയം വോഡഫോണ്‍ ഐഡിയയ്ക്ക് നഷ്ടം തന്നെയാണ്  28.94 ലക്ഷം വരിക്കാരെ ഇവര്‍ക്ക് നഷ്ടമായി. 

പുതിയ ഉപയോക്താക്കളെ തങ്ങളുടെ നെറ്റ് വര്‍കില്‍ എത്തിക്കുന്നതില്‍ ഇത് തുടര്‍ച്ചയായ നാലാം മാസമാണ് എയര്‍ടെല്‍ ജിയോയെ പിന്നിലാക്കുന്നത്. ജിയോ 4ജി സേവനങ്ങള്‍ മാത്രം നല്‍കുന്ന ഓപറേറ്ററാണ്. എന്നാല്‍ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ എന്നിവ 2ജി, 3ജി, 4ജി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.  

News, National, India, New Delhi, Technology, Business, Finance, Airtel adds 43.7 lakh users in November, Vodafone Idea loses subscribers: TRAI data


അതേസമയം, എയര്‍ടെല്‍ മിക്ക സര്‍കിളുകളിലും 3ജി സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ തുടങ്ങിയിട്ടുണ്ട്.  അടുത്ത കുറച്ച് മാസങ്ങളില്‍ രാജ്യത്തൊട്ടാകെ കമ്പനി 3ജി സേവനം നിര്‍ത്തുമെന്നാണ് അറിയുന്നത്. 

നവംബറിലെ കണക്കുകള്‍ പ്രകാരം ജിയോയുടെ മൊത്തം വരിക്കാര്‍ 40.82 കോടിയാണ്. തൊട്ടുപിന്നില്‍ 33.46 കോടി ഉപഭോക്താക്കളുള്ള എയര്‍ടെലുമുണ്ട്. വോഡഫോണ്‍ ഐഡിയ 28.99 കോടി വരിക്കാരുമായി മൂന്നാം സ്ഥാനത്താണ്. 11.88 കോടി ഉപഭോക്താക്കളുള്ള ബിഎസ്എന്‍എല്‍ നാലാം സ്ഥാനത്താണ്.

Keywords: News, National, India, New Delhi, Technology, Business, Finance, Airtel adds 43.7 lakh users in November, Vodafone Idea loses subscribers: TRAI data

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?