41-ാം ഗള്‍ഫ് ഉച്ചകോടി സൗദി അറേബ്യയില്‍; ഉച്ചകോടി നടക്കുന്നത് യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ച, ചില്ല് ഭിത്തി കൊണ്ട് നിര്‍മിച്ച പടുകൂറ്റന്‍ 'മറായ ഹാളില്‍'
റിയാദ്: (https://ift.tt/2MCuoTj) 41-ാം ഗള്‍ഫ് ഉച്ചകോടി സൗദിയില്‍ തുടങ്ങാനിരിക്കെ ഖത്തറുമായുള്ള തര്‍ക്കം സൗദി അവസാനിപ്പിച്ചു. സൗദിയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഖത്തറിന്റെ അടക്കമുള്ള എല്ലാ രാഷ്ട്രത്തലവന്മാരും പങ്കെടുക്കുമെന്നാണ് സൂചന.
നിര്‍ണായക തീരുമാനങ്ങള്‍ക്ക് വേദിയാകുമെന്ന് പ്രതീക്ഷിക്കുന്ന നാല്‍പ്പത്തിയൊന്നാം ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി രാജ്യത്തിന്റെ വടക്ക് - പടിഞ്ഞാറ് ഭാഗത്തെ അല്‍ഉലാ പുരാവസ്തു കേന്ദ്രത്തില്‍ 'മറായ ഹാളില്‍' നടക്കും. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ച, ചില്ല് ഭിത്തി കൊണ്ട് നിര്‍മിച്ച പടുകൂറ്റന്‍ ഹാളിലാണ് ഉച്ചകോടി.
ഗള്‍ഫ് മേഖല കോവിഡ് പ്രതിസന്ധിയെ തരണം ചെയ്തു വരുകയാണെന്നും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ദൃഢമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഉച്ചകോടി സാക്ഷിയാകുമെന്നും ജി സി സി സെക്രടറി ജനറല്‍ നായിഫ് അല്‍ ഹജ്റഫ് പറഞ്ഞു.
മൂന്നര വര്‍ഷത്തിലേറായി തുടരുന്ന ഖത്തര്‍ പ്രതിസന്ധിക്ക് അയവുണ്ടാകുന്ന സുപ്രധാന തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടവും പ്രധാന ചര്‍ച്ചാ വിഷയമാകുമെന്നാണ് കരുതുന്നത്.
Powered by Info News For You

Comments
Post a Comment