തെരുവുനായയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; 40കാരന് ആറുമാസം തടവ്


താനെ: (https://ift.tt/39qZbKq) തെരുവുനായയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 40കാരന് താനെയിലെ മജിസ്‌ട്രേറ്റ് കോടതി ആറുമാസം തടവ് ശിക്ഷയും പിഴയും വിധിച്ചു. 1050 രൂപയാണ് പിഴ. ഐപിസി സെക്ഷന്‍ 377 അനുസരിച്ചാണ് ഇയാള്‍ക്ക് ശിക്ഷ നല്‍കിയിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള ആക്ട് പ്രകാരമാണ് ഇയാള്‍ക്ക് പിഴ ചുമത്തിയത്. വിജയ് ചല്‍ക്കെ നടത്തിയത് അപൂര്‍വ്വമായ ഒരു കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു.

ഇത്തരത്തിലുള്ള ആദ്യത്തെ വിധിയാണ് ഇതെന്നാണ് അഭിഭാഷക സമൂഹം പറയുന്നത്. ഓള്‍ഡ് താനെ പാസ്‌പോര്‍ട് ഓഫീസിന് സമീപമുള്ള കല്‍നടക്കാര്‍ക്കുള്ള ഓവര്‍ ബ്രിഡ്ജിന് താഴെവച്ചാണ് ഇയാള്‍ നായയെ പീഡിപ്പിച്ചത് എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

News, National, India, Thane, Court, Court Order, Punishment, Fine, Accused, Animals, Abuse, Dog, Street dog was constantly abused; 40-year-old jailed for six months


ജൂലൈ 26, 2020ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. താനെയിലെ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വിപി ഖണ്ഡാരേയാണ് വിജയ് ചല്‍ക്കെ എന്ന നാല്‍പ്പതുകാരനെതിരെ വിധി പറഞ്ഞത്. താനെ വഗ്‌ള ഈസ്റ്റ് നിവാസിയാണ് ഇയാള്‍. മയക്കുമരുന്നിന് അടിമയായ ഇയാള്‍ കൂലിപ്പണികള്‍ ചെയ്താണ് ജീവിക്കുന്നത് ഒപ്പം തന്നെ മാലിന്യം നീക്കം ചെയ്യുന്ന ജോലിയും ചെയ്യും. പ്രതി പീഡിപ്പിച്ച നായയ്ക്ക് സ്ഥിരമായി തീറ്റ നല്‍കുന്നത് ഒരു കൂട്ടം കുട്ടികളാണ്. ഇവരാണ് വിജയ് ചല്‍ക്കെയുടെ പ്രവര്‍ത്തി കണ്ടെത്തിയതും, മൃഗസ്‌നേഹികളെ അറിയിച്ചതും.

ഇവരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്. ഈ സംഭവം താനെയിലെ മൃഗസ്‌നേഹി സംഘടനകള്‍ വലിയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. ഇതിനാല്‍ തന്നെയാണ് കേസ് അതിവേഗം പരിഗണിച്ചത്.

Keywords: News, National, India, Thane, Court, Court Order, Punishment, Fine, Accused, Animals, Abuse, Dog, Street dog was constantly abused; 40-year-old jailed for six months

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?