40കാരിയെ ക്ഷേത്രത്തില്‍വച്ച് പീഡിപ്പിച്ചു, പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണി; തമിഴ്‌നാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ചെന്നൈ: (www.kvartha.com 09.01.2021) തമിഴ്‌നാട്ടില്‍ 40കാരിയെ ക്ഷേത്രത്തില്‍വച്ച് പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍. വിധവയായ യുവതിയുടെ പരാതിയില്‍ പ്രദേശവാസികളായ അരുണ്‍ രാജ് (25), കെ ആനന്ദ് (24) എന്നിവരാണ് അറസ്റ്റിലായത്. നാഗപ്പട്ടണത്തെ വണ്ടിപ്പേട്ടയിലെ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ക്രൂരമായ സംഭവം. 

സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ രണ്ട് പേര്‍ ബലംപ്രയോഗിച്ച് ക്ഷേത്രത്തിലേക്ക് വലിച്ച് കയറ്റിയ ശേഷം ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു. യുവതിയെ നാഗപ്പട്ടണത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെ സഹായിച്ചവരെക്കുറിച്ച് കൂടി അന്വേഷിക്കുന്നുണ്ടെന്ന് വെളിപാളയം പൊലീസ് വ്യക്തമാക്കി.

Chennai, News, National, Crime, Arrest, Arrested, Police, Molestation, Woman, Woman molested by two males inside temple in Nagapattinam

Keywords: Chennai, News, National, Crime, Arrest, Arrested, Police, Molestation, Woman, Woman molested by two males inside temple in Nagapattinam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?