കളിക്കുന്നതിനിടെ 4 വയസുകാരി കിണറ്റില്‍ വീണു; കുട്ടിയെ രക്ഷിക്കാന്‍ പിറകെ ചാടിയ പിതാവും ബന്ധുക്കളും കുടുങ്ങി
മൂവാറ്റുപുഴ: (www.kvartha.com 12.01.2021) കളിക്കുന്നതിനിടെ 4 വയസുകാരി കിണറ്റില്‍ വീണതോടെ കുട്ടിയെ രക്ഷിക്കാന്‍ പിറകെ ചാടിയ പിതാവും ബന്ധുക്കളും കിണറ്റില്‍ കുടുങ്ങി. ഒടുവില്‍ കിണറ്റില്‍ കുടുങ്ങി കിടന്ന എല്ലവരെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പെരുവ സ്വദേശിയായ പാലമറ്റത്തില്‍ രാഹുല്‍ വള്ളിക്കടയില്‍ വാങ്ങിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് അപകടം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് രാഹുലിന്റെ മകള്‍ നിധാര കിണറിന് സമീപത്തു നിന്ന് കളിക്കുന്നതിനിടെ കിണറ്റിലേക്ക് വീണത്.
കിണറ്റില്‍ വീഴുന്ന ശബ്ദവും കുട്ടിയുടെ നിലവിളിയും കേട്ട് ഓടിയെത്തിയ പിതാവ് രാഹുല്‍ ആദ്യം കിണറ്റിലേക്ക് എടുത്തു ചാടി കുട്ടിയെ വെള്ളത്തില്‍ ഉയര്‍ത്തി പിടിച്ച് കിണറിന്റെ ഭിത്തിയില്‍ അള്ളിപ്പിടിച്ചു കിടന്നു. ഇതിനിടെ ഇവരെ രക്ഷിക്കാന്‍ ബന്ധുക്കളായ ഉണ്ണിക്കൃഷ്ണനും നിഥിലും കിണറ്റിലേക്ക് എടുത്തു ചാടി.
എന്നാല്‍ 30 അടി താഴ്ചയുള്ള കിണറ്റില്‍ ഏഴ് അടിയോളം വെള്ളം ഉണ്ടായിരുന്ന കിണറ്റില്‍ എല്ലാവരും കുടുങ്ങി. ഇതോടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്ഫയര്‍ ഓഫിസര്‍ പി കെ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി. വല ഉപയോഗിച്ചാണ് ഇവരെ പുറത്തെത്തിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും പരിക്കില്ല.
Keywords: Muvattupuzha, News, Kerala, Well, Escaped, hospital, 4-year-old girl falls into well while playing; The father and relatives jumped after him to save the child and they trapped in the well
Powered by Info News For You

Comments
Post a Comment