ഇടുക്കിയില്‍ 3 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയില്‍

ഇടുക്കി: (www.kvartha.com 25.01.2021) ഇടുക്കി കമ്പമേട്ടില്‍ മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശി ചുരുളി, ചിന്നമന്നൂര്‍ സ്വദേശി മഹാരാജന്‍, കുമളി സ്വദേശി സെബാസ്റ്റ്യന്‍, കമ്പം സ്വദേശി മണിയപ്പന്‍, വീരപാണ്ടി സ്വദേശി പാണ്ടി, ഉത്തമപാളയം സ്വദേശി സുബ്ബയന്‍ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടില്‍ നിന്നുള്ള കള്ളനോട്ട് സംഘത്തെ കുറിച്ച് ജില്ലാ നാര്‍ക്കോട്ടിക് പൊലീസ് വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കള്ളനോട്ട് സംഘത്തിന്റെ ഇടനിലക്കാരനുമായി പൊലീസ് ആവശ്യക്കാരന്‍ എന്ന നിലയില്‍ ബന്ധം സ്ഥാപിക്കുകയായിരുന്നു. മൂന്ന് ലക്ഷം രൂപ നല്‍കിയാല്‍ ആറ് ലക്ഷം രൂപയുടെ കള്ളനോട്ട് തിരികെ നല്‍കാമെന്നായിരുന്നു മാഫിയ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് ഇവരെ കമ്പമേട്ടിലേയ്ക്ക് വിളിച്ചു വരുത്തി. ഇവര്‍ക്ക് കൈമാറുന്നതിനായി ഒന്നര ലക്ഷം രൂപയും പൊലീസ് കരുതിയിരുന്നു. 

Idukki, News, Kerala, Police, Arrest, Arrested, Accused, Remanded, Crime, Police arrested six persons with counterfeit notes worth Rs 3 lakh

എന്നാല്‍ കമ്പമേട്ടില്‍ എത്തിയ സംഘം പൊലിസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചു. വില്‍പ്പനക്ക് എത്തിച്ച പൂക്കള്‍ക്കിടയിലാണ് പണം സൂക്ഷിച്ചിരിക്കുന്നതെന്നാണ് അറിയിച്ചതെങ്കിലും ഇവിടെ നിന്നും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ രഹസ്യ അറിയില്‍ നിന്ന് ഒരു ലക്ഷം രൂപയും ഇവര്‍ക്കൊപ്പം എത്തിയ രണ്ട് പേര്‍ സഞ്ചരിച്ചിരുന്ന ബൈകില്‍ നിന്നും രണ്ട് ലക്ഷം രൂപയും കണ്ടെത്തുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Keywords: Idukki, News, Kerala, Police, Arrest, Arrested, Accused, Remanded, Crime, Police arrested six persons with counterfeit notes worth Rs 3 lakh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?