'ചര്‍മത്തില്‍ തൊടാതെ മാറിടത്തില്‍ അമര്‍ത്തിയാല്‍ പീഡനമല്ല', 31 വയസ്സായ ഒരാള്‍ 12 വയസ്സുള്ള ഒരു കുട്ടിയുടെ ഷാള്‍ മാറ്റി മാറിടത്തില്‍ പിടിച്ചെന്ന കേസില്‍ ഞെട്ടിക്കുന്ന ഉത്തരവുമായി ബോംബെ ഹൈകോടതി, പോക്സോ പ്രകാരം പ്രതിയെ കുറ്റവിമുക്തനാക്കിയെങ്കിലും സെക്ഷന്‍ 354 പ്രകാരമുള്ള ശിക്ഷ നിലനില്‍ക്കും
മുംബൈ: (https://ift.tt/2Mj8C6H) ചര്‍മം പരസ്പരം ചേരാതെ കുട്ടിയുടെ ദേഹത്ത് മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ ലൈംഗികപീഡനമാകില്ലെന്ന ഞെട്ടിക്കുന്ന പരാമര്‍ശവുമായി ബോംബെ ഹൈകോടതി. ഹൈകോടതിയുടെ നാഗ്പൂര്‍ ബഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗണേധിവാല അധ്യക്ഷയായ സിംഗിള്‍ ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 31 വയസ്സായ ഒരാള്‍ 12 വയസ്സുള്ള ഒരു കുട്ടിയുടെ ഷാള്‍ മാറ്റി മാറിടത്തില്‍ കയറിപ്പിടിച്ച കേസ് പരിഗണിക്കവെയാണ് ഞെട്ടിക്കുന്ന ഈ പരാമര്‍ശം.
ജനുവരി 19നാണ് ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും ഞായറാഴ്ചയാണ് ഇതിന്റെ വിശദാംശം പുറത്തുവന്നത്. പ്രതിയെ പോക്‌സോ കേസ് ചുമത്താതെ, ലൈംഗികാതിക്രമം എന്ന താരതമ്യേന കുറഞ്ഞ വകുപ്പ് ചുമത്തി ഒരു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു ജഡ്ജി. ഇതേ കേസില്‍ പോക്‌സോ ചുമത്തിയിരുന്നെങ്കില്‍ പ്രതിക്ക് കുറഞ്ഞത് 3 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് സാധ്യതയുണ്ടായിരുന്നതാണ്.
പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് വിളിച്ച് വരുത്തി പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിച്ചതാണ് കേസ്. പെണ്‍കുട്ടി അമ്മയോട് വിവരങ്ങള്‍ പറഞ്ഞതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി ബോംബെ ഹൈകോടതിയുടെ നാഗ്പൂര്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
പോക്സോ ആക്ടും ഐപിസി 354ഉം ചേര്‍ത്താണ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. അതുപ്രകാരമുള്ള ശിക്ഷ തുടരുന്നതിനിടെയാണ് പ്രതി ഹൈകോടതിയില്‍ അപീല്‍ നല്‍കിയത്. പോക്സോ പ്രകാരം പ്രതിയെ കുറ്റവിമുക്തനാക്കിയെങ്കിലും സെക്ഷന്‍ 354 പ്രകാരമുള്ള ശിക്ഷ നിലനില്‍ക്കും. പോക്സോ പ്രകാരം ശക്തമായ ശിക്ഷ നിലനില്‍ക്കുന്നതിനാല്‍ വ്യക്തമായ തെളിവും ഗൗരവമേറിയ ആരോപണങ്ങളും കേസില്‍ അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെ മേല്‍വസ്ത്രം മാറ്റിയോ, വസ്ത്രത്തിനകത്തേക്ക് കയ്യിട്ടോ, മാറിടത്തില്‍ നേരിട്ടു കൈകൊണ്ട് സ്പര്‍ശിച്ചോ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ തെളിവോടെ ഉത്തരമില്ലെങ്കില്‍ കേസ് ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഉത്തരവില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ മേല്‍വസ്ത്രം മാറ്റി മാറിടത്തില്‍ പ്രതി സ്പര്‍ശിച്ചതായോ ലൈംഗികോദ്ദേശ്യത്തോടെ ശരീര ഭാഗങ്ങള്‍ (ചര്‍മം) പരസ്പരം ചേര്‍ന്നതായോ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായോ തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ പ്രതിക്കെതിരെ പോക്‌സോ പ്രകാരമുള്ള പീഡനക്കേസ് നിലനില്‍ക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.
Powered by Info News For You

Comments
Post a Comment