മണ്ണുത്തിയില്‍ ചെന്നൈ ബസ് മറിഞ്ഞ് 3 പേര്‍ക് പരിക്ക്; അപകടം നടന്നത് ബൈകില്‍ തട്ടുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ
മണ്ണുത്തി: (www.kvartha.com 02.01.2021) മണ്ണുത്തിയില്‍ ചെന്നൈ ബസ് മറിഞ്ഞ് മൂന്നുപേര്‍ക് പരിക്ക്. ബൈകില്‍ തട്ടുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. ദേശീയപാതയില്‍ തോട്ടപ്പടിയിലെ കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്തിനു സമീപം വെള്ളിയാഴ്ച രാത്രി പത്തരമണിയോടെയാണ് അപകടം. വൈറ്റിലയില്‍ നിന്നും ചെന്നൈയിലേക്കു പോവുകയായിരുന്ന സൂര്യ ട്രാവല്‍സ് എന്ന ബസാണ് മറിഞ്ഞത്. 
മുന്‍വശത്ത് പോവുകയായിരുന്ന ബൈകില്‍ തട്ടുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഡറില്‍ ഇടിച്ച് ബസ് സര്‍വീസ് റോഡിലേക്ക് മറിയുകയായിരുന്നു. ബസിലെ രണ്ടാമത്തെ ഡ്രൈവര്‍ എറണാകുളം പൂക്കാട്ടുപടി സ്വദേശി ബിബിന്‍, കോട്ടയം സ്വദേശി ജസീന്ത, കൊല്ലം സ്വദേശി ഡോണ എന്നിവര്‍ക്കാണു പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
ചെന്നൈ സര്‍വകലാശാലയിലെ ആറു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആകെ 19 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ദേശീയ പാതയും സര്‍വീസ് റോഡുമായി ചേരുന്ന ഭാഗത്തു രണ്ട് അടിയിലേറെ താഴ്ചയുണ്ട്. ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാണ്. ആവശ്യത്തിന് വഴിവിളക്ക് ഇല്ലാത്തതും ഡിവൈഡര്‍ തിരിച്ചു കൊണ്ടുള്ള സൂചന ബോര്‍ഡ് ഇല്ലാത്തതും വാഹനങ്ങള്‍ക്ക് ഭീഷണിയാണ്. ഹൈവേ പൊലീസും അഗ്‌നി സുരക്ഷാസേനയും മണ്ണുത്തി പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ചരക്കുലോറി മറഞ്ഞിരുന്നു.
Keywords: Chennai bus overturns in Mannuthi, 3 injured; Accident happened while trying to avoid hitting the bike, Wayanad, Local News, News, Accident, Bus, Injured, Hospital, Treatment, Kerala.
Powered by Info News For You
Comments
Post a Comment