കരിങ്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി 3 പേര്‍ മരിച്ചു; 6 പേരെ രക്ഷപ്പെടുത്തി

ഇസ്താംബുള്‍: (www.kvartha.com 18.01.2021) തുര്‍ക്കിയിലെ കരിങ്കടല്‍ തീരത്ത് ചരക്കു കപ്പല്‍ മുങ്ങി മൂന്നുപേര്‍ മരിച്ചു. ആറു പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. വടക്കന്‍ തുര്‍ക്കിയിലെ ബാര്‍ട്ടിന്‍ തുറമുഖത്തിന് സമീപമാണ് അപകടം. 

ആര്‍വി എന്ന യുക്രെയ്നിയന്‍ കപ്പലാണ് മുങ്ങിയതെന്ന് തുര്‍ക്കി ഗതാഗത മന്ത്രാലയം അറിയിച്ചു. ജോര്‍ജിയയില്‍ നിന്ന് ബള്‍ഗേറിയയിലേക്ക് പോകുകയായിരുന്ന കപ്പല്‍ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടത്. 10 യുക്രെയ്ന്‍ സ്വദേശികളും രണ്ടു റഷ്യക്കാരുമടക്കം 12 ജോലിക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

News, World, Ship, Death, Cargo ship, Accident, Cargo ship sinks in the Black Sea; 3 dead, 6 rescued

Keywords: News, World, Ship, Death, Cargo ship, Accident, Cargo ship sinks in the Black Sea; 3 dead, 6 rescued


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?