'ഇനിയും മുന്നോട്ട് - ക്ഷേമ, വികസന രംഗങ്ങളില്‍ കേരളത്തിന്റെ പാത': പൊതുജനങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ പോസ്റ്റര്‍ മത്സരം; മികച്ച 3 പോസ്റ്ററുകള്‍ക്ക് 5000 രൂപ വീതം സമ്മാനം


തിരുവനന്തപുരം: (https://ift.tt/2LYAlJT) 'ഇനിയും മുന്നോട്ട് - ക്ഷേമ, വികസന രംഗങ്ങളില്‍ കേരളത്തിന്റെ പാത' എന്ന വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം 17 മുതല്‍ 26 വരെ  https://ift.tt/3nRt5N4 ല്‍ രജിസ്റ്റര്‍ ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാം. 

ഏറ്റവും മികച്ച മൂന്ന് പോസ്റ്ററുകള്‍ക്ക് 5000 രൂപ വീതവും മികച്ച നിലവാരം പുലര്‍ത്തുന്ന 10 പോസ്റ്ററുകള്‍ക്ക് 3000 രൂപ വീതവും പ്രോത്സാഹനസമ്മാനമായി 20 പേര്‍ക്ക് 1000 രൂപ വീതവും നല്‍കും. വിജയികള്‍ക്ക്  പ്രശംസാപത്രവും ലഭിക്കും. മത്സരത്തിലെ എന്‍ട്രികളുടെ പകര്‍പ്പവകാശം ഐ &പി ആര്‍ വകുപ്പിനായിരിക്കും. 

News, Kerala, State, Thiruvananthapuram, Education, Registration, Poster, Social media poster contest for the public; Prize of Rs.5000 / - for the best 3 posters


സര്‍കാര്‍ വകുപ്പുകളുടെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ നവമാധ്യമങ്ങളിലൂടെ കൂടുതല്‍ പേരിലെത്തിക്കുകയാണ് സോഷ്യല്‍ മീഡിയ പോസ്റ്റര്‍ മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പിആര്‍ഡി ഡയറക്ടര്‍ എസ് ഹരികിഷോര്‍ പറഞ്ഞു.

പോസ്റ്ററുകള്‍ 8 ഇഞ്ച്  X 8 ഇഞ്ച്  സൈസില്‍ വേണം തയാറാക്കേണ്ടത്. ഒരു പോസ്റ്ററിന്റെ പരമാവധി സൈസ് 25 എംബി ആയിരിക്കണം. ഓണ്‍ലൈനായി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. അപ്ലോഡ് ചെയ്യപ്പെടുന്ന പോസ്റ്ററുകള്‍ ഈ മേഖലയിലെ വിദഗ്ധര്‍ കണ്ട് വിലയിരുത്തി സമ്മാനങ്ങള്‍ നിശ്ചയിക്കും.

Keywords: News, Kerala, State, Thiruvananthapuram, Education, Registration, Poster, Social media poster contest for the public; Prize of Rs.5000 / - for the best 3 posters

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?