സൗദിയില്‍ വീടിന് തീപിടിച്ച് 3 പിഞ്ചുകുട്ടികള്‍ മരിച്ചു; 4 പേര്‍ക് പരിക്ക്; മൃതദേഹങ്ങള്‍ ചങ്ങലയില്‍ ബന്ധിപ്പിച്ച നിലയില്‍

റിയാദ്: (www.kvartha.com 02.01.2021) സൗദിയില്‍ വീടിന് തീപിടിച്ച് മൂന്നു പിഞ്ചുകുട്ടികള്‍ മരിച്ചു. നാലു പേര്‍ക് പരിക്ക്. സൗദി ജിസാനിലെ അബൂഅരീഷില്‍ ആണ് സംഭവം. സ്വദേശി കുടുംബത്തിലെ കുട്ടികളാണ് മരിച്ചത്. മൂന്നു മുതല്‍ എട്ടു വരെ വയസ്സുള്ള രണ്ടു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്.3 children die in Saudi Arabia house fire, Riyadh, News, Dead, Children, House, Police, Probe, Case, injury, Saudi Arabia, Gulf, World
കിങ് ഫൈസല്‍ റോഡിനോട് ചേര്‍ന്നുള്ള കെട്ടിടമാണ് അഗ്‌നിക്കിരയായത്. പരിക്കേറ്റ മാതാവിനെയും മറ്റു മൂന്നു കുട്ടികളെയും ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ചങ്ങലയില്‍ ബന്ധിപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.

മനോദൗര്‍ബല്യമുള്ള കുട്ടികള്‍ പുറത്തുപോകാതിരിക്കാനാണ് ചങ്ങലയില്‍ ബന്ധിപ്പിച്ചതെന്നാണ് പിതാവിന്റെ വിശദീകരണം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Keywords: 3 children die in Saudi Arabia house fire, Riyadh, News, Dead, Children, House, Police, Probe, Case, injury, Saudi Arabia, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?