എടവണ്ണയില്‍ അയല്‍വാസികളും കൂട്ടുകാരുമായ 2 പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു
എടവണ്ണ: (www.kvartha.com 22.01.2021) എടവണ്ണയില്‍ അയല്‍വാസികളും കൂട്ടുകാരുമായ രണ്ടു പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. പാണ്ടിയാട് കണ്ണച്ചന്‍തൊടി മാങ്കുന്നന്‍ നാരായണന്റെ മകള്‍ ഭാഗ്യശ്രീ(7), കളരിക്കല്‍ ജിജേഷിന്റെ മകള്‍ ആരാധ്യ (5) എന്നിവരാണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
വ്യാഴാഴ്ച വൈകിട്ട് ആറരമണിയോടെയാണ് സംഭവം. അടുത്തടുത്ത വീട്ടിലെ കുട്ടികളായ ഇരുവരും വീട്ടില്‍ നിന്നു കളിക്കാന്‍ പോയതായിരുന്നു. കുട്ടികള്‍ മറ്റു വീടുകളില്‍ കളിക്കുന്നുണ്ടാകും എന്നു കരുതി വീട്ടുകാര്‍ അന്വേഷിച്ചിട്ടുമില്ല. എന്നാല്‍ സന്ധ്യ കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷത്തില്‍ വീടിനു സമീപത്തെ വയല്‍ വക്കിലുള്ള ഉപയോഗശൂന്യമായ പഴയ കുളത്തിനു സമീപം ചെരിപ്പ് കാണാനിടയായി.
തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്. ഉടന്‍ തന്നെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് ആരാധ്യയെ മഞ്ചേരി സ്വകാര്യ ആശുപത്രിയിലും ഭാഗ്യശ്രീയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാഗ്യശ്രീ മഞ്ചേരി ബ്ലോസം സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പിതാവ് വിദേശത്ത് ആണ്. മാതാവ് പ്രീത. സഹോദരി: അനുഗ്രഹ. ആരാധ്യ മഞ്ചേരി നസ്രത്ത് സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥിനിയാണ്. മാതാവ്: അഞ്ജു. സഹോദരി: ആര്‍ദ്ര.
Keywords: In Edavanna, 2 girls who were neighbors and friends drowned in pool, Malappuram, News, Local News, Drowned, Minor girls, Dead Body, Obituary, Kerala.
Powered by Info News For You
Comments
Post a Comment