കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ച് 2 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

വയനാട്: (www.kasargodvartha.com 14.01.2021) കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥികളായ കോട്ടയം കുര്യനാട് സ്വദേശി സെബിന്‍(21), ആലപ്പുഴ അരൂര്‍ സ്വദേശി രോഹിത്(25) എന്നിവരാണ് മരിച്ചത്. 

കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ വൈത്തിരി പഞ്ചായത്ത് ഓഫിസിന് സമീപം ബുധനാഴ്ച രാത്രി 10 30 മണിയോടെയായിരുന്നു അപകടം. കോഴിക്കോട്ടു നിന്ന് കല്‍പറ്റയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിരെ വരികയായിരുന്ന ബൈകും തമ്മിലാണ് കൂട്ടിയിടിച്ചത്. മൃതദേഹങ്ങള്‍ വൈത്തിരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Wayanad, news, Kerala, Top-Headlines, Death, Accident, Students, Two students died in KSRTC bus-bike collision

Keywords: Wayanad, news, Kerala, Top-Headlines, Death, Accident, Students, Two students died in KSRTC bus-bike collision



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?