ജയില്‍ തടവുകാര്‍ക്ക് ഇനി മുതല്‍ ബര്‍മുഡയും ടീ ഷര്‍ടും ചുരിദാറും വേഷം; ഒരാള്‍ക്ക് 2 ജോഡി വസ്ത്രം


കോഴിക്കോട്: (https://ift.tt/39qZbKq) ജയില്‍ തടവുകാര്‍ക്ക് ഇനി മുതല്‍ ബര്‍മുഡയും ടീ ഷര്‍ടും സ്ത്രീകള്‍ക്ക് ചുരിദാറും വേഷം. ഒരാള്‍ക്ക് 2 ജോഡി വസ്ത്രമാണ് നല്‍കുന്നത്. മുണ്ട് ഉപയോഗിച്ച് ജയിലില്‍ തൂങ്ങിമരണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് തടവുകാരുടെ വേഷത്തില്‍ വ്യത്യാസം വരുത്താന്‍ തീരുമാനമായത്. കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലില്‍ തടവുകാരന്‍ ജീവനൊടുക്കിയതിനെത്തുടര്‍ന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് തന്നെയാണ് തടവുകാര്‍ക്ക് ടീ ഷര്‍ടും ബര്‍മുഡയും വേഷം ആകാമെന്ന ആശയം മുന്നോട്ടുവച്ചത്. 

News, Kerala, State, Kozhikode, Dress, Prison, Prisoners, Lifestyle & Fashion, Prison inmates now wear Bermuda, T-shirts and skirts; 2 pairs of clothes per person


സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിക്കും പുതിയ വേഷം നല്‍കുക. നിറത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ആദ്യഘട്ടമെന്ന നിലയില്‍ കോഴിക്കോട് ജയിലിലായിരിക്കും വേഷമാറ്റം ഉണ്ടാകുക. 200 പുരുഷന്‍മാരും 15 സ്ത്രീകളുമാണ് ജയിലില്‍ ഉള്ളത്. വസ്ത്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ള സ്വകാര്യ കമ്പനികള്‍ ജയില്‍ അധികൃതരുമായി ബന്ധപ്പെടണം.

Keywords: News, Kerala, State, Kozhikode, Dress, Prison, Prisoners, Lifestyle & Fashion, Prison inmates now wear Bermuda, T-shirts and skirts; 2 pairs of clothes per person

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?