എസ്‌വൈഎസ് ഉദുമ മേഖലാ ശംസുല്‍ ഉലമ, കണ്ണിയ്യത്ത്, ചെറുശ്ശേരി അനുസ്മരണവും ഉലമ ഉമറാ സംഗമവും 29ന്
ഉദുമ (www.evisionnews.co): സമസ്തയുടെ മണ്‍മറഞ്ഞ നേതാക്കളായ ശംസുല്‍ ഉലമ, കണ്ണിയ്യത്ത്, ചെറുശ്ശേരി ഉസ്താദ്, കണിയമ്പാടി മുഹമ്മദ് കുഞ്ഞി അനുസ്മരണവും ഉലമാ ഉമറാ സംഗമവും 29ന് കാപ്പില്‍ സനാബിലകത്ത് ഹാളില്‍ നടത്താന്‍ എസ്‌വൈഎസ് ഉദുമ മേഖലാ പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു.
പ്രസിഡണ്ട് താജുദ്ധീന്‍ ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ഒഴിവുവന്ന ജില്ലാ കൗണ്‍സിലറായി കെബിഎം ശരീഫ് കാപ്പിലിനെയും മേഖലാ വൈസ് പ്രസിഡണ്ടായി അഷ്‌റഫ് മുക്കുന്നോത്തിനെയും തെരഞ്ഞെടുത്തു.
ജില്ലാ സെക്രട്ടറി റഫീഖ് അങ്കക്കളരി, ഷാഹുല്‍ ഹമീദ് ദാരിമി, ബഷീര്‍ ഹാജി തൊട്ടി, സൂപ്പി മവ്വല്‍, അബ്ദുല്ല പക്ര ഉദുമ, അബ്ദുല്‍ ഹമീദ് തൊട്ടി, അബ്ദുല്ലക്കുഞ്ഞി മാങ്ങാട്, ബഷീര്‍ പാക്യര, ഹമീദ് ചെമ്പിരിക്ക ചര്‍ച്ചയില്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment