സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയില്‍ നിന്നു 27.5 പവന്‍ സ്വര്‍ണവും 50,000 രൂപയും തട്ടിയെടുത്തു; യുവാവ് അറസ്റ്റില്‍

മുട്ടം: (www.kvartha.com 13.01.2021) സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയില്‍ നിന്നു 27.5 പവന്‍ സ്വര്‍ണവും 50,000 രൂപയും തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം പത്തനാപുരം പുന്നല ബംഗ്ലദേശ് കോളനിയിലെ വേങ്ങവിള പടിഞ്ഞാശേരിയില്‍ തന്‍സീറി(25)നെയാണ് മുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുമാസം മുമ്പ് തുടങ്ങനാട് സ്വദേശിനിയായ 18കാരിയില്‍ നിന്ന് വിവാഹ വാഗ്ദാനം നല്‍കി രണ്ടു തവണയായി ഇയാള്‍ സ്വര്‍ണവും പണവും തട്ടിയെടുക്കുകയായിരുന്നു. 

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മുട്ടം പൊലീസ് കേസെടുത്തു. 12 പവന്‍ സ്വര്‍ണം  കണ്ടെടുത്തു. ബാക്കി സ്വര്‍ണം ചാലക്കുടിയിലെ 4 സ്വര്‍ണക്കടകളില്‍ വിറ്റതായി  പൊലീസിനോടു സമ്മതിച്ചു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതിയെ കൊട്ടാരക്കരയില്‍ നിന്നാണു പിടികൂടിയത്. തട്ടിപ്പുനടത്തിയ ശേഷം രണ്ട് ആഴ്ചയിലേറെയായി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. 

പൊലീസ് കൊട്ടാരക്കരയിലെത്തി പഴയ മൊബൈല്‍ ലൊക്കേഷന്‍ വച്ചാണു പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുട്ടം എസ്ഐ എന്‍.എസ്. റോയി, എഎസ്ഐ കെ പി അജി, ജയേന്ദ്രന്‍, സിപിഒമാരായ എസ് ആര്‍ ശ്യാം, കെ ജി അനൂപ്, വി പി ഇസ്മായില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

News, Kerala, Youth, Arrest, Arrested, Crime, Gold, Custody, Police, 27.5 sovereign of gold and Rs 50,000 stolen from girl; Youth arrested

Keywords: News, Kerala, Youth, Arrest, Arrested, Crime, Gold, Custody, Police, 27.5 sovereign of gold and Rs 50,000 stolen from girl; Youth arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?