ലൈവില്‍ 23കാരന്റെ ആത്മഹത്യാ ശ്രമം; ഫെയ്‌സ്ബുക് ടീമിന്റെയും പൊലീസിന്റെയും ഇടപെടല്‍ രക്ഷയായി
മുംബൈ: (www.kvartha.com 06.01.2021) ഫെയ്‌സ്ബുക് ലൈവില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച 23കാരനെ ഫെയ്‌സ്ബുക് ടീമും മഹാരാഷ്ട്ര പൊലീസും തക്കസമയത്ത് ഇടപെട്ട് രക്ഷിച്ചു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് സ്വന്തം കഴുത്ത് പലതവണ മുറിക്കുന്ന യുവാവ് ഫെയ്‌സ്ബുക് ലൈവില്‍ എത്തിയ വിവരം അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനില്‍ നിന്ന് ഫെയ്‌സ്ബുക് അധികൃതര്‍ മുംബൈ പൊലീസിന്റെ സൈബര്‍ സെല്ലില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുംബൈയില്‍ നിന്ന് 323 കിലോമീറ്റര്‍ അകലെ ധുലെയിലാണു യുവാവ് താമസിക്കുന്നതെന്നു കണ്ടെത്തി. രാത്രി ഒന്‍പതോടെ ഫ്‌ലാറ്റില്‍ എത്തിയ പൊലീസ് രക്തം വാര്‍ന്നു ബോധരഹിതനായി കിടന്നയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ജ്ഞാനേശ്വര്‍ പാട്ടീല്‍ എന്നയാള്‍ സുഹൃത്തുക്കളുടെ വഞ്ചനയില്‍ മനംനൊന്ത് മദ്യലഹരിയില്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
Keywords: Mumbai, News, National, Suicide Attempt, Police, Facebook, Facebook officials and Police thwart a live suicide attempt
Powered by Info News For You

Comments
Post a Comment