വിവാഹേതര ബന്ധം ആഗ്രഹിച്ച് ഡേറ്റിംഗ് സൈറ്റില്‍ എത്തിയ 23 ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നു.!


ന്യൂയോര്‍ക്: (https://ift.tt/3sZrQ1W) വിവാഹേതര ബന്ധം ആഗ്രഹിച്ച് ഡേറ്റിംഗ് സൈറ്റായ മീറ്റ് മൈന്‍ഡ് ഫുള്‍ എന്ന സൈറ്റില്‍ രജിസ്ട്രര്‍ ചെയ്ത് എത്തിയ 23 ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നു. ടെക് സൈറ്റായ സെഡ് ഡി നെറ്റിന്റെ റിപോര്‍ട് പ്രകാരം ഷിന്നി ഹണ്ടേര്‍സ് എന്ന ഹാകിംഗ് സംഘം ചോര്‍ത്തിയ വിവരങ്ങള്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയില്‍ ഹാകിംഗ് ഫോറങ്ങളില്‍ ലഭ്യമാണ് എന്നാണ് പറയുന്നത്. നേരത്തെ വിവിധ ഹാകിംഗ് സംഭവങ്ങളുമായി ബന്ധപ്പെട്ട ഗ്രൂപ്പാണ് ഷിന്നി ഹണ്ടേര്‍സ്. 

ഏകദേശം 1.2 ജിബി ഡേറ്റയാണ് ഹാകിങ്ങിലൂടെ ചോര്‍ത്തിയിരിക്കുന്നത്. ഹാകിംഗിന് ശേഷം മീറ്റ് മൈന്‍ഡ് ഫുള്‍ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നില്ല. ചോര്‍ന്ന മീറ്റ് മൈന്‍ഡ്ഫുള്‍ ഡേറ്റ പോസ്റ്റ് ചെയ്ത ഹാകിംഗ് ഫോറത്തില്‍ 1,500 ല്‍ കൂടുതല്‍ പേര്‍ കണ്ടിട്ടുണ്ട്. മിക്കവരും ഡൗണ്‍ലോഡ് ചെയ്തിട്ടുമുണ്ടെന്നുമാണ് റിപോര്‍ടുകള്‍.

News, World, New York, Hackers, Technology, Business, Finance, Hacker leaks data of more than 2 million dating site users


കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, പല സൈബര്‍ ക്രൈം ഗ്രൂപ്പുകളും സെക്‌സ്റ്റോര്‍ഷന്‍ എന്ന മേഖലയിലാണ് കാര്യമായി പ്രവര്‍ത്തിക്കുന്നത്. ഡേറ്റിങ് സൈറ്റുകളില്‍ നിന്നും ചോര്‍ത്തുന്ന വിവരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന സംഭവങ്ങള്‍ വ്യാപകമായിട്ടുണ്ട്.

ചോര്‍ന്ന വിവരങ്ങളില്‍ ഉപയോക്താവിന്റെ യഥാര്‍ത്ഥ പേര്, ജനനതീയതി, സിറ്റി, സംസ്ഥാനം, വിവാഹം സംബന്ധിച്ച വിവരങ്ങള്‍, ഇ-മെയില്‍ അഡ്രസ്, ഡേറ്റിംഗ് വിവരങ്ങള്‍, ശരീരിക വിവരങ്ങള്‍, ഫേസ്ബുക് യൂസര്‍ ഐഡി, ഐപി ആഡ്രസ്, ജിയോ ലൊകേഷന്‍ വിവരങ്ങള്‍, ഫേസ്ബുക് ഓതന്റികേഷന്‍ ടോകണ്‍ എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ ഉള്‍പ്പെടുന്നു എന്നാണ് വിവരം. എന്നാല്‍ ഈ ഡാറ്റയില്‍ സൈറ്റ് ഉപയോക്താക്കള്‍ തമ്മിലുള്ള ചാറ്റ് പോലുള്ള വിവരങ്ങള്‍ ഇല്ലെന്നാണ് റിപോര്‍ട്.

Keywords: News, World, New York, Hackers, Technology, Business, Finance, Hacker leaks data of more than 2 million dating site users

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?