ഇതരജാതിയില്‍പെട്ട യുവതിയെ വിവാഹം കഴിച്ചതിന് 23-കാരനെ ഭാര്യാ സഹോദരന്‍മാര്‍ കുത്തിക്കൊന്നു

ന്യൂഡെല്‍ഹി: (www.kvartha.com 02.01.2021) ഇതരജാതിയില്‍പെട്ട യുവതിയെ വിവാഹം കഴിച്ചതിന് 23-കാരനെ ഭാര്യാ സഹോദരന്‍മാര്‍ കുത്തിക്കൊന്നു. ഹരിയാണയിലെ പാനിപത്ത് സ്വദേശി നീരജിനെയാണ് ഭാര്യ കോമളിന്റെ സഹോദരന്മാര്‍ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കഴിഞ്ഞ മൂന്നുദിവസത്തിനിടെ ഹരിയാനയില്‍ നടക്കുന്ന രണ്ടാമത്തെ ദുരഭിമാന കൊലപാതകമാണിത്. ബുധനാഴ്ച, വിവാഹം കഴിക്കാന്‍ പദ്ധതിയിട്ട ദമ്പതികളെ പകല്‍സമയത്ത് റോഹ്തക്കില്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.Man found dead, suspected honour killing in Haryana's Panipat, New Delhi, News, Crime, Criminal Case, Police, National
വ്യത്യസ്ത ജാതിയില്‍പെട്ട നീരജും കോമളും കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്. എന്നാല്‍ നീരജുമായുള്ള ബന്ധത്തില്‍ കോമളിന്റെ പിതാവും സഹോദരങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇവര്‍ ദമ്പതികളെ പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് നീരജിനെ കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച രാത്രി പാനിപത്തിലെ ചന്തയില്‍വെച്ചാണ് കോമളിന്റെ രണ്ട് സഹോദരന്മാര്‍ ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നത്. ചിലകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇരുവരും നീരജിനെ ചന്തയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ ആക്രമിച്ച പ്രതികള്‍ നിരവധി തവണ നീരജിനെ ശരീരമാസകലം കുത്തി പരിക്കേല്‍പ്പിച്ചു. സംഭവത്തിന് ശേഷം പ്രതികള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ നീരജിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അതിനിടെ, പൊലീസിന്റെ വീഴ്ചയാണ് നീരജിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് സഹോദരന്‍ ജഗദീഷ് ആരോപിച്ചു. പലതവണ ഭീഷണിയുണ്ടായപ്പോള്‍ സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പൊലീസ് പരിഗണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. സംഭവദിവസം കോമളിനെ ഫോണില്‍ വിളിച്ച സഹോദരന്മാര്‍ നീ വൈകാതെ കരയുമെന്നാണ് പറഞ്ഞത്. നീരജിന്റെ കൊലപാതകത്തിന് ശേഷം കൂടുതല്‍പേരുടെ ജീവനെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സഹോദരന്‍ ആരോപിച്ചു.

സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഒളിവില്‍പോയ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Keywords: Man found dead, suspected honour killing in Haryana's Panipat, New Delhi, News, Crime, Criminal Case, Police, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?