മാതാപിതാക്കളുടെ കസ്റ്റഡിയില്‍ നിന്ന് 'ആത്മീയ പങ്കാളി'യായ 21കാരിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് 'ഗുരുവി'ന്റെ ഹേബിയസ് കോര്‍പസ് ; 'ഗുരു ശിഷ്യ' ബന്ധത്തിനു തെളിവുകളൊന്നും ഹാജരാക്കുന്നില്ലെന്ന് വിലയിരുത്തിയ ഹൈകോടതി ഹര്‍ജി തള്ളി
കൊച്ചി: (https://ift.tt/3o9mYUx) മാതാപിതാക്കളുടെ കസ്റ്റഡിയില്‍ നിന്ന് 'ആത്മീയ പങ്കാളി'യായ (സ്പിരിച്വല്‍ പാര്‍ട്‌നര്‍) 21കാരിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് 'ഗുരു' നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈകോടതി തള്ളി. കൊല്ലം സ്വദേശിയായ ഡോ. കൈലാസ് നടരാജന്‍ നല്‍കിയ ഹര്‍ജിയാണു ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എം ആര്‍ അനിത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
ആധ്യാത്മിക പാതയില്‍ രണ്ടര വര്‍ഷമായി തങ്ങള്‍ ഒന്നിച്ചു ജീവിക്കുകയാണെന്നു ഹര്‍ജിക്കാരന്‍ അറിയിച്ചു. ആധ്യാത്മിക ബന്ധം മാത്രമാണെന്നും ഹര്‍ജിക്കാരനൊപ്പം പോകണമെന്നും പെണ്‍കുട്ടി പറഞ്ഞു. 'ഗുരു ശിഷ്യ' ബന്ധത്തിനു തെളിവുകളൊന്നും ഹാജരാക്കുന്നില്ലെന്നു കോടതി വിലയിരുത്തി. പെണ്‍കുട്ടി സ്വയം തീരുമാനമെടുക്കാവുന്ന മാനസിക സ്ഥിതിയില്‍ അല്ലെന്നും മാതാപിതാക്കളില്‍ നിന്നു മാറ്റേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ഇരുവരും കല്യാണം കഴിച്ചതായി പറയുന്നില്ല. ഹര്‍ജിക്കാരനു മറ്റൊരു ഭാര്യയും 2 കുട്ടികളുമുണ്ട്. വിദഗ്ധാഭിപ്രായം എടുക്കാന്‍ കോടതി പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിനു പ്രേരിപ്പിച്ചെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല. ഹര്‍ജിക്കാരന്റെ പശ്ചാത്തലം പരിഗണിച്ചാല്‍ 21 വയസ്സുള്ള പെണ്‍കുട്ടിയുടെ കസ്റ്റഡി വിശ്വസനീയമായി എല്‍പ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വിഷാദരോഗത്തിനു കൗണ്‍സലിങ്ങിനു കൊണ്ടുപോയ കുട്ടിയെ ഹര്‍ജിക്കാരന്‍ സ്വാധീനവലയത്തിലാക്കിയതാണെന്നു മാതാപിതാക്കള്‍ അറിയിച്ചു. പൊലീസിന്റെ റിപോര്‍ട് സര്‍കാര്‍ ഹാജരാക്കി.
മെഡികല്‍ പ്രഫഷനിലുണ്ടായിരുന്ന ഹര്‍ജിക്കാരന്‍ ഇപ്പോള്‍ വേദിക് ആചാര്യന്‍ എന്നാണ് അവകാശപ്പെടുന്നതെന്നും കുടുംബവീടിന്റെ ഒരുനില ആശ്രമം ആക്കിയിരിക്കുകയാണെന്നും റിപോര്‍ടിലുണ്ട്. കുടുംബവീട്ടില്‍ അമ്മയും വാടകവീട്ടില്‍ ഭാര്യയും 2 കുട്ടികളും ഉണ്ടെങ്കിലും അവരുമായി കാര്യമായ അടുപ്പമില്ല. ഒരു പതിനാലുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എടുത്ത പോക്‌സോ കേസില്‍ ഹര്‍ജിക്കാരനെ മൂന്നാം പ്രതിയാക്കിയെങ്കിലും കുടുതല്‍ തെളിവു കണ്ടെത്താനാകാതെ ഒഴിവാക്കിയതാണെന്നും പൊലീസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment