ഫേസ്ബുകിനും ട്വിറ്ററിനും സമന്‍സ് അയച്ച് പാര്‍ലമെന്ററി കമിറ്റി; പ്രതിനിധികള്‍ ജനുവരി 21ന് ഹാജരാകണം



ന്യൂഡെല്‍ഹി: (https://ift.tt/39JrMKT) ഫേസ്ബുകിനും ട്വിറ്ററിനും സമന്‍സ് അയച്ച് പാര്‍ലമെന്ററി കമിറ്റി. സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. ശശി തരൂര്‍ അധ്യക്ഷനായ കമ്മിറ്റിയാണ് നോടീസ് അയച്ചിരിക്കുന്നത്. ഫേസ്ബുക്, ട്വിറ്റര്‍ പ്രതിനിധികളോട് ജനുവരി 21ന് ഹാജരാകാനാണ് നിര്‍ദേശം.

സ്വകാര്യ നയം, സുരക്ഷിതത്വം എന്നീ കാര്യങ്ങളില്‍ സോഷ്യല്‍ മീഡിയ പ്രതിനിധികളോട് വിശദീകരണം തേടും. 'പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെയും സോഷ്യല്‍മീഡിയയുടെയും ദുരുപയോഗം തടയുന്നതിനുമായുള്ള കാഴ്ചപ്പാടുകള്‍ ഫേസ്ബുക്- ട്വിറ്റര്‍ പ്രതിനിധികളില്‍ നിന്ന് അറിയാന്‍ വേണ്ടിയാണ് ഇവരെ വിളിക്കുന്നത്. ഡിജിറ്റല്‍ ഇടങ്ങളിലെ സ്ത്രീകളുടെ സുരക്ഷയെപ്പറ്റിയും ഇവരോട് ചോദിക്കും,' നോടീസില്‍ പറയുന്നു.

News, National, India, New Delhi, Facebook, Whatsapp, Technology, Business, Finance, Shashi Taroor, Parliamentary panel on IT summons Facebook and Twitter officials on Jan 21


വാട്സ് ആപ്പിന്റെ സ്വകാര്യ നയത്തില്‍ അടുത്തിടെ കൊണ്ടു വന്ന മാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് പാര്‍ലമെന്ററി കമിറ്റി ഫേസ്ബുകിനെയും ട്വിറ്ററിനെയും വിളിച്ച് വരുത്തിയിരിക്കുന്നത്.
ജനുവരി 21ന് ഫേസ്ബുകും ട്വിറ്ററും നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും.

Keywords: News, National, India, New Delhi, Facebook, Whatsapp, Technology, Business, Finance, Shashi Taroor, Parliamentary panel on IT summons Facebook and Twitter officials on Jan 21

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?