ആര്യയേക്കാള്‍ പ്രായം കുറഞ്ഞവര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്; മത്സരിക്കാന്‍ പ്രായം 21 ആയിരിക്കെ മുല്ലപ്പള്ളിയുടെ പ്രസ്താവന സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുന്നു


തിരുവനന്തപുരം: (https://ift.tt/3q0DcjY) മേയര്‍ ആര്യാ രാജേന്ദ്രനേക്കാള്‍ പ്രായം കുറഞ്ഞവര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ടെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 21 ആയിരിക്കെയാണ് മുല്ലപ്പള്ളിയുടെ മണ്ടന്‍ പ്രസ്താവന.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ധാരാളം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. ഇപ്പോള്‍ മേനിപറയുന്നല്ലോ. തിരുവനന്തപുരത്തെ മേയറേക്കാള്‍ പ്രായം കുറഞ്ഞ എത്ര കുട്ടികള്‍ സംസ്ഥാനത്ത് മത്സരിച്ചു വിജയിച്ചു. ഇതൊന്നും കമ്യൂണിസ്റ്റ് പാര്‍ടിക്ക് പ്രശ്‌നമല്ല. ആ കുട്ടിയെ വെച്ച് മാര്‍കറ്റിങ് നടത്തുകയാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ സമീപനം അതല്ല. ഈ രാജ്യത്തെ ചെറുപ്പക്കാരെ കണ്ടെത്തിക്കൊണ്ട് അവര്‍ക്ക് ചുമതല നല്‍കി ഉത്തരവാദിത്വത്തോടെ മുന്നോട്ടുകൊണ്ടുപോകുകയാണ് ഞങ്ങളുടെ ലക്ഷ്യം, മുല്ലപ്പള്ളി പറഞ്ഞു.

News, Kerala, State, Thiruvananthapuram, KPCC, President, Mullappalli Ramachandran, Social Media, Kerala Congress, Those younger than Arya have won the election; Mullappally's statement made the social media laugh when he was 21 years old to contest


നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറു മേനി കൊയ്യുകയെന്നതാണ് യുഡിഎഫ് ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ വീഴ്ചകളെക്കുറിച്ചും തിരിച്ചടിയെക്കുറിച്ചും വിലയിരുത്തല്‍ നടത്തി. വീഴ്ചകള്‍ പരിഹരിച്ച് മുന്നണി മുന്നോട്ടുപോകും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത മാത്രം മുന്‍നിര്‍ത്തി ആയിരിക്കും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുകയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ആര്യാ രാജേന്ദ്രന്റെ പ്രായം ഇരുപത്തിയൊന്നാണ്. ഈ വരുന്ന ജനുവരി 12 നാണ് ആര്യക്ക് 22 വയസ് പൂര്‍ത്തിയാകുക. കോന്നി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയിയാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി. നവംബര്‍ 18 നാണ് രേഷ്മയ്ക്ക് 21 വയസ് പൂര്‍ത്തിയായത്.

Keywords: News, Kerala, State, Thiruvananthapuram, KPCC, President, Mullappalli Ramachandran, Social Media, Kerala Congress, Those younger than Arya have won the election; Mullappally's statement made the social media laugh when he was 21 years old to contest

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?