ആലപ്പുഴയില്‍ 20 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് പൊലീസ്

ആലപ്പുഴ: (www.kvartha.com 12.01.2021) ആലപ്പുഴയില്‍ 20 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പാണാവള്ളി പെരുമ്പളം വാഴത്തറവെളി ബസ് സ്റ്റോപ്പിന് സമീപം വെളുത്തേടത്ത് ഷിഹാബിനെ (27) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച പൂച്ചാക്കല്‍ സിഐ എം അജയ് മോഹനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് ഷിഹാബിന്റെ വീട് വളഞ്ഞു. 

കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ തടഞ്ഞു നിര്‍ത്തി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. വില്‍പനയ്ക്കായി ആറ് പൊതികളിലാക്കിയാണ് കാറിന്റെ ഡിക്കിയില്‍ കഞ്ചാവ് സൂക്ഷിച്ചത്. കാറും പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതി ക്രിമിനല്‍ പശ്ചാത്തലമുള്ള യുവാവെന്ന് പൊലീസ് പറഞ്ഞു. ചേര്‍ത്തല തഹസില്‍ദാര്‍ ഉഷയുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു.

Alappuzha, News, Kerala, Arrest, Arrested, Police, Crime, Accused, Youth arrested with 20 kg cannabis in ganja; Police say the accused has criminal background

ഷിഹാബ് മുന്‍പ് കഞ്ചാവ് ഉപയോഗിച്ച കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും വധശ്രമക്കേസില്‍ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. ചേര്‍ത്തല തഹസില്‍ദാര്‍ ഉഷയുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു. എസ്‌ഐ ഗോപാലകൃഷ്ണന്‍, സുദര്‍ശനന്‍, രാജേന്ദ്രന്‍, സുനില്‍രാജ്, സിപിഒമാരായ നിസാര്‍, നിത്യ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Keywords: Alappuzha, News, Kerala, Arrest, Arrested, Police, Crime, Accused, Youth arrested with 20 kg cannabis; Police say the accused has criminal background


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?