സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് 20കാരിയെ ഇടിച്ചുവീഴ്ത്തി അസഭ്യ വര്‍ഷം നടത്തി വസ്ത്രം വലിച്ചുകീറി; 48 കാരിയെ അറസ്റ്റു ചെയ്ത് പൊലീസ്


അങ്കമാലി: (https://ift.tt/2LcQhYs) വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് സ്‌കൂടര്‍ യാത്രക്കാരിയെ മര്‍ദ്ദിച്ചു. സംഭവത്തില്‍ കോടുശേരി പൊന്നാടത്ത് വീട്ടില്‍ സിഫ്‌സി (കൊച്ചുത്രേസ്യ48)യെ അങ്കമാലി പൊലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച രാവിലെ 11ന് അങ്കമാലി ടിബി ജംക്ഷനിലായിരുന്നു സംഭവം. സ്‌കൂടര്‍ യാത്രക്കാരിയായ 20കാരിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തിയും കഴുത്തില്‍ പിടിച്ച് ശ്വാസം മുട്ടിച്ചുമായിരുന്നു ഇരുപതുകാരിയെ സിപ്‌സി ഉപദ്രവിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ യാത്രക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

News, Kerala, State, Kochi, Bike, Travel, Police, Case, Injured, Hospital, Crime, Attack, Police Station, Arrested, Women attacked another for not giving side to her vehicle, police arrested


വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് സിഫ്‌സി അസഭ്യം പറഞ്ഞ് യാത്രക്കാരിയുടെ വസ്ത്രങ്ങളും വലിച്ചുകീറി. അക്രമാസക്തയായ സിഫ്‌സിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. പൊലീസ് സ്റ്റേഷനിലെത്തിയ ഇവര്‍ സ്വന്തം വസ്ത്രങ്ങള്‍ വലിച്ചുകീറി ബഹളം വച്ചു. പിന്നീട് വനിത പൊലീസ് അടക്കം ഇടപെട്ടാണ് ഇവരെ ശാന്തയാക്കിയത്.

Keywords: News, Kerala, State, Kochi, Bike, Travel, Police, Case, Injured, Hospital, Crime, Attack, Police Station, Arrested,  Women attacked another for not giving side to her vehicle, police arrested

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?