പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബിഎസ്പിയും ബഹിഷ്‌കരിക്കും; ഇതോടെ പ്രസംഗം ബഹിഷ്‌കരിക്കുന്ന പാര്‍ടികളുടെ എണ്ണം 19 ആയി


ന്യൂഡെല്‍ഹി: (https://ift.tt/3ckOCeV) പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബിഎസ്പിയും ബഹിഷ്‌കരിക്കും. നിഷ്‌കളങ്കരായ കര്‍ഷകരെ ബലിയാടാക്കരുതെന്നും കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നും മായാവതി ട്വീറ്റ് ചെയ്തു. രണ്ടുമാസത്തിലധികം നീണ്ടു നില്‍ക്കുന്ന ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുമ്പോള്‍ 19 പ്രതിപക്ഷ പാര്‍ടികളാണ് രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌ക്കരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. 

നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിക്കുന്ന പ്രതിപക്ഷം ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി പാര്‍ലമെന്റില്‍ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റിപബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഭവങ്ങള്‍ അറിയിക്കുന്നതിന് രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച ഉണ്ടായോ എന്ന ചോദ്യവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യം ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നാണ് ആവശ്യം. ചെങ്കോട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടായിരുന്നോ എന്നറിയാന്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

News, National, India, New Delhi, Budget, UnionBudget2021, Finance, Farmers, Protesters, Minister, BSP joins Opposition in boycotting President Kovind's address to Parliament


കര്‍ഷകസമരത്തെ അടിച്ചമര്‍ത്താനാണ് സര്‍കാര്‍ ശ്രമിക്കുന്നത്. അക്രമം ദുഖകരമാണ്. എന്നാല്‍ സമരം തകര്‍ക്കാനുള്ള കേന്ദ്രസര്‍കാരിന്റെ ഹീന ശ്രമങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോണ്‍ഗ്രസും ഇടതുപാര്‍ടികളും തൃണൂല്‍ കോണ്‍ഗ്രസും ഒക്കെ ഒപ്പു വച്ച പ്രസ്താവന പറയുന്നു.

ബജറ്റ് അവതരണത്തിലുടനീളം പ്രതിഷേധിക്കുന്നതും പരിഗണനയിലുണ്ട്. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നടപടി ആദ്യം വേണമെന്നാവശ്യപ്പെടാനാണ് ധാരണ. ഏറ്റുമുട്ടലിന് പ്രതിപക്ഷം ഒരുങ്ങുമ്പോള്‍ ചെങ്കോട്ട അക്രമം ചൂണ്ടിക്കാട്ടി പ്രതിരോധത്തിനാണ് സര്‍കാര്‍ നീക്കം. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്‌ക്കൊടുവില്‍ നിയമങ്ങളെക്കുറിച്ചുള്ള സര്‍കാര്‍ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും. ചെങ്കോട്ടയിലെ അക്രമം സഭ അപലപിക്കണമെന്ന് ആവശ്യപ്പെടാനാണ് ബിജെപി നീക്കം.

Keywords: News, National, India, New Delhi, Budget, UnionBudget2021, Finance, Farmers, Protesters, Minister, BSP joins Opposition in boycotting President Kovind's address to Parliament

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?