പഠനം പാതിവഴിയില്‍ നിര്‍ത്തി വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതിന് പിന്നാലെ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ചെന്നൈ: (www.kvartha.com 22.01.2021) പഠനം പാതിവഴിയില്‍ നിര്‍ത്തി വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതിന് പിന്നാലെ 19കാരിയ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീപെരുംപുത്തൂര്‍ സ്വദേശി മോനിഷ(19)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന മോനിഷയെ കഴിഞ്ഞ മാസമാണ് ലിഫ്റ്റ് ഓപ്പറേറ്ററായ യുവരാജ് (29) വിവാഹം ചെയ്തത്. 

കഴിഞ്ഞ ദിവസം മോനിഷയെ അബോധാവസ്ഥയില്‍ കണ്ടതിനെത്തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. വിഷം കഴിച്ചതാണ് മരണ കാരണമെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. കോളജ് പഠനം കഴിഞ്ഞിട്ടു മതി വിവാഹമെന്നു മോനിഷ നിലപാടെടുത്തെങ്കിലും വീട്ടുകാര്‍ വഴങ്ങാതെ വിവാഹം നടത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്തു. ആര്‍ഡിഒ അന്വേഷണം പ്രഖ്യാപിച്ചു.

Chennai, News, National, Marriage, Found Dead, Girl, Police, Student, Newly married girl found dead in Chennai

Keywords: Chennai, News, National, Marriage, Found Dead, Girl, Police, Student, Newly married girl found dead in Chennai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?