കാസർകോട് ആർ ടി ഓഫീസിൽ വിജിലെൻസ് റൈഡ്: കൈക്കൂലിയായി വാങ്ങിച്ച 1,97,720 പിടിച്ചെടുത്തു
കാസർകോട്: (www.kasargodvartha.com 02.01.2021) ആർ ടി ഓഫീസിൽ കാസർകോട് വിജിലൻസ് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ ആർ ടി ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതിന്നായി കൊണ്ടുവന്ന 1,97,720 രൂപ ഓഫീസിനകത്ത് വച്ച് ഏജന്റിന്റെ കയ്യിൽ നിന്നും പിടിച്ചെടുത്തു. ആർ ടി ഏജന്റായ സുരേഷ് കേളുഗുഡ്ഡെയിൽ നിന്നുമാണ് പണം പിടിച്ചെടുത്തത്.
വിവിധ സേവനങ്ങൾക്കും ഡ്രൈവിങ് ടെസ്റ്റിനും ഡ്രൈവിംഗ് സ്കൂളുകൾ വഴി അപേക്ഷിച്ചവരിൽ നിന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതിന്നായി സ്വരൂപിച്ച തുകയാണ് സുരേഷിൽ നിന്നും പിടിച്ചെടുത്തതെന്നാണ് വിവരം. പിരിച്ചെടുത്ത തുക ഉദ്യോഗസ്ഥർക്ക് നൽകാനായി വെള്ളിയാഴ്ച വൈകുന്നേരം 4.40 ന് സുരേഷ് ഓഫീസിനകത്ത് എത്തിയപ്പോഴാണ് മറഞ്ഞിരുന്ന വിജിലൻസ് ടീം ഇയാളെ പിടികൂടിയത്.
പരിശോധനയിൽ ഡി വൈ എസ് പിക്ക് പുറമെ കാസർകോട് കലക്ടറേറ്റിലെ ഹൊസൂർ ശിരസ്തർ മുരളീധരൻ കെ, എസ് ഐ മാരായ ശശിധരൻ പിള്ള, രേമേശൻ കെ, എ എസ് ഐമാരായ സുഭാഷ് ചന്ദ്രൻ, മധുസൂധനൻ, സന്തോഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേശൻ, രഞ്ജിത്ത് കുമാർ, രാജീവൻ, ജയൻ, കൃഷ്ണൻ, പ്രിയ കെ നായർ, ശീബ എന്നിവർ പങ്കെടുത്തു.
Keywords: Kerala, News, Kasaragod, RTO, Vigilance-raid, Raid, Bribe, Seized, Case, Top-Headlines, Office, Vigilance raid at Kasargod RTO office: Rs 1,97,720 seized.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment