ത്രികോണപ്രണയം; പുതുവത്സരാഘോഷത്തിന് എത്തിയ 19കാരിയെ കാമുകനും കൂട്ടുകാരിയും ചേര്‍ന്ന് അടിച്ചുകൊന്നു; പ്രതികള്‍ പിടിയില്‍
മുംബൈ: (www.kvartha.com 03.01.2021) ത്രികോണപ്രണയം, പുതുവത്സരാഘോഷത്തിന് എത്തിയ 19കാരിയെ കാമുകനും കൂട്ടുകാരിയും ചേര്‍ന്ന് അടിച്ചുകൊന്നു. പുതുവത്സര രാത്രിയില്‍ അന്ധേരിക്കു സമീപം ഖാര്‍ വെസ്റ്റില്‍ ബഹുനിലക്കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍ കണ്ടെത്തിയ ജാന്‍വിയെ (19) ആണ് കാമുകനും കൂട്ടുകാരിയും ചേര്‍ന്ന് അടിച്ചു കൊന്നതാണെന്നു പൊലീസ് കണ്ടെത്തിയത്.
ജനുവരി ഒന്നാം തീയതി പുലര്‍ച്ചെ 2.30 മണിയോടെയാണു ജാന്‍വിയുടെ മൃതദേഹം കെട്ടിടത്തിനു സമീപം കണ്ടെത്തിയത്. അപകട മരണമാണെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും പുതുവര്‍ഷത്തെ ആദ്യത്തെ കൊലപാതകക്കേസാണ് മുംബൈ പൊലീസ് റജിസ്റ്റര്‍ ചെയ്തത്.
മുംബൈ ജയ്ഹിന്ദ് കോളജിലെ സൈക്കോളജി ബിരുദ വിദ്യാര്‍ഥിയാണു മരിച്ച ജാന്‍വി. പിതാവിന്റെ പിറന്നാള്‍ ആഘോഷമായിരുന്നതിനാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 12.15 വരെ പെണ്‍കുട്ടി വീട്ടില്‍തന്നെ ഉണ്ടായിരുന്നു. തുടര്‍ന്നാണു കൂട്ടുകാരുടെ ക്ഷണപ്രകാരം പുതുവത്സരാഘോഷത്തിനായി പോയത്. എന്നാല്‍ പുലര്‍ച്ചെ അഞ്ചുമണിക്ക് മകളുടെ മരണവാര്‍ത്തയാണ് വീട്ടുകാര്‍ അറിയുന്നത്.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കാമുകനും പെണ്‍സുഹൃത്തിനും എതിരെ ഐപിസി 302 (കൊലപാതകം) പ്രകാരമാണ് കുറ്റം രജിസ്റ്റര്‍ ചെയ്തത്.
keywords: 2 Arrested For Killing Woman In Fight During New Year Party In Mumbai's Khar: Police, Mumbai, News, New Year, Police, Arrested, National.
Powered by Info News For You
സംഭവത്തില്‍ പ്രതികളായ കാമുകന്‍ ശ്രീ ജോഗ്ധന്‍കര്‍ (22), കൂട്ടുകാരി ദിയ പഡന്‍കര്‍ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കള്‍ക്കൊപ്പം സബര്‍ഭാന്‍ ഖറില്‍ പുതുവത്സരാഘോഷത്തിന് എത്തിയ ജാന്‍വി കുക്രേജയാണ് കൊല്ലപ്പെട്ടത്.
പാര്‍ടിക്കിടെ ജാന്‍വി തന്റെ കാമുകനൊപ്പം മറ്റൊരു യുവതിയെ കാണാനിടയാകുകയും ഇതേചൊല്ലി സ്റ്റെയര്‍കേസിനടുത്തുവെച്ച് തര്‍കം നടത്തുകയും ചെയ്തു. പിന്നീടാണ് പെണ്‍കുട്ടിയെ കെട്ടിടത്തിനു താഴെ മരിച്ചനിലയില്‍ കണ്ടെത്തിയത് എന്ന് പൊലീസ് പറഞ്ഞു.
ജനുവരി ഒന്നാം തീയതി പുലര്‍ച്ചെ 2.30 മണിയോടെയാണു ജാന്‍വിയുടെ മൃതദേഹം കെട്ടിടത്തിനു സമീപം കണ്ടെത്തിയത്. അപകട മരണമാണെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും പുതുവര്‍ഷത്തെ ആദ്യത്തെ കൊലപാതകക്കേസാണ് മുംബൈ പൊലീസ് റജിസ്റ്റര്‍ ചെയ്തത്.
മുംബൈ ജയ്ഹിന്ദ് കോളജിലെ സൈക്കോളജി ബിരുദ വിദ്യാര്‍ഥിയാണു മരിച്ച ജാന്‍വി. പിതാവിന്റെ പിറന്നാള്‍ ആഘോഷമായിരുന്നതിനാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 12.15 വരെ പെണ്‍കുട്ടി വീട്ടില്‍തന്നെ ഉണ്ടായിരുന്നു. തുടര്‍ന്നാണു കൂട്ടുകാരുടെ ക്ഷണപ്രകാരം പുതുവത്സരാഘോഷത്തിനായി പോയത്. എന്നാല്‍ പുലര്‍ച്ചെ അഞ്ചുമണിക്ക് മകളുടെ മരണവാര്‍ത്തയാണ് വീട്ടുകാര്‍ അറിയുന്നത്.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കാമുകനും പെണ്‍സുഹൃത്തിനും എതിരെ ഐപിസി 302 (കൊലപാതകം) പ്രകാരമാണ് കുറ്റം രജിസ്റ്റര്‍ ചെയ്തത്.
keywords: 2 Arrested For Killing Woman In Fight During New Year Party In Mumbai's Khar: Police, Mumbai, News, New Year, Police, Arrested, National.
Powered by Info News For You
Comments
Post a Comment