കളമശേരിയില്‍ 17കാരനെ മര്‍ദിച്ച ഏഴംഗ സംഘത്തിലെ ഒരാള്‍ തൂങ്ങിമരിച്ച നിലയില്‍
കൊച്ചി: (www.kvartha.com 25.01.2021) കളമശേരിയില്‍ 17കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച ഏഴംഗ സംഘത്തിലെ ഒരാള്‍ തൂങ്ങിമരിച്ച നിലയില്‍. കളമശേരി ഗ്ലാസ് കോളനി കാട്ടുപറമ്പില്‍ നിഖില്‍ പോള്‍ (17) ആണ് മരിച്ചത്. ശിശുക്ഷേമ സമിതി തിങ്കളാഴ്ച മൊഴിയെടുക്കാനിരിക്കെയാണ് സംഭവം. അക്രമികളുടെ സംഘത്തില്‍ പ്രായപൂര്‍ത്തിയായ ഒരാളും ബാക്കിയെല്ലാവരും 18 വയസില്‍ താഴെയുള്ളവരുമായിരുന്നു.
അതുകൊണ്ട് തന്നെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മാതാപിതാക്കളെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു. സംഘത്തിലെ മുതിര്‍ന്ന അംഗമായ അഖില്‍ വര്‍ഗീസിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. കളമശേരിയില്‍ ലഹരി ഉപയോഗിച്ചത് വീടുകളില്‍ അറിയിച്ചതിനാണ് ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപം 17കാരന് കഴിഞ്ഞ വ്യാഴാഴ്ച മര്‍ദനമേറ്റത്.
17കാരന്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയും അക്രമി സംഘങ്ങളില്‍ ഒരാള്‍ പകര്‍ത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് മരിച്ച നിഖില്‍ കടുത്ത മാനസിക സമര്‍ദത്തിലായിരുന്നു.
Keywords: Kochi, News, Kerala, Found Dead, Student, attack, Police, A member of the seven-member gang who beat up a 17-year-old boy in Kalamassery was found dead hanged
Powered by Info News For You

Comments
Post a Comment