ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ച് 17കാരന് സുഹൃത്തുക്കളുടെ ക്രൂരമര്‍ദനം

കൊച്ചി: (www.kvartha.com 23.01.2021) ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ച് 17കാരന് സുഹൃത്തുക്കളുടെ ക്രൂരമര്‍ദനം. കളമശേരി ഗ്ലാസ് ഫാക്ടറി കോളനിക്കു സമീപമാണ് പതിനേഴുകാരന് മര്‍ദനമേറ്റത്. ശരീരമാസകലം ക്ഷതമേറ്റ കുട്ടി ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആശുപത്രി വിട്ടെങ്കിലും കുട്ടിക്ക് എഴുന്നേറ്റ് നടക്കാനാകാത്ത സ്ഥിതിയാണ്.

അവശനായി വീണ 17കാരനെ നൃത്തം ചെയ്യിപ്പിക്കുന്നതും മെറ്റലില്‍ മുട്ടുകുത്തി ഇരുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ മര്‍ദനമേറ്റ 17കാരന്റെ സഹോദരന്‍ അവ വീണ്ടെടുത്തു. മര്‍ദനമേറ്റ കുട്ടിക്കും മര്‍ദിച്ചവര്‍ക്കും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്. നാലുപേരെയും സറ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

Kochi, News, Kerala, attack, Friends, Drugs, The 17-year-old boy attacked by friends for telling home they was using drugs

Keywords: Kochi, News, Kerala, attack, Friends, Drugs, The 17-year-old boy attacked by friends for telling home they was using drugs


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?