സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഏപ്രിലില്‍ പരിഷ്‌കരിക്കും; എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തിയും ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്നു പ്രഖ്യാപിച്ചും ധനമന്ത്രി ഡോ. ടി എം തോമസ് ഐസകിന്റെ ബജറ്റ്
തിരുവനന്തപുരം: (www.kvartha.com 15.01.2021) എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തിയും ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്നു പ്രഖ്യാപിച്ചും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ ബജറ്റ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഏപ്രിലില്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു. ശമ്പളകുടിശിക മൂന്നു ഗഡുക്കളായി നല്‍കും.
എല്ലാ തദ്ദേശ ജനപ്രതിനിധികളുടെയും ഓണറേറിയം 1000 രൂപ വീതം വര്‍ധിപ്പിച്ചു. ലൈഫ് മിഷനില്‍ 40,000 പട്ടികജാതി കുടുംബങ്ങള്‍ക്കും 12000 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും വീട് നല്‍കും, ഇതിനായി 2080 കോടിയാണു ചെലവ്.
മറ്റ് പ്രഖ്യാപനങ്ങള്‍;
* ഇ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഹൈബ്രിഡ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, ഫ്യൂവല്‍സെല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് ആദ്യത്തെ അഞ്ചു വര്‍ഷം മോട്ടര്‍ വാഹന നികുതില്‍ ഇളവ്
* വയനാട് മെഡിക്കല്‍ കോളജിന് 300 കോടി
* സിഎന്‍ജി, എല്‍എന്‍ജി വാറ്റ് നികുതി ഇപ്പോള്‍ 14.5. ഇത് അഞ്ചുശതമാനമായി കുറയ്ക്കും
* വ്യവസായ മേഖലയ്ക്ക് ഉണര്‍വ് നല്‍കാനായി സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്‌ട്രേഷന്‍ നികുതിയിലും ഇളവ്
* അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി. കാര്‍ഷികമേഖലയില്‍ രണ്ടു ലക്ഷം തൊഴില്‍ അവസരങ്ങള്‍
* ഉന്നത വിദ്യാഭ്യാസരംഗത്ത് ഈ വര്‍ഷം 20,000 പേര്‍ക്ക് അധികപഠന സൗകര്യം. 150 അധ്യാപക തസ്തിക സര്‍വകലാശാലകളില്‍ അധികമായി സൃഷ്ടിക്കും
*2500 സ്റ്റാര്‍ട്ട് അപ്പുകള്‍ പുതുതായി ആരംഭിക്കും. 20,000 പേര്‍ക്ക് തൊഴില്‍
* 15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും
* 8 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം സൃഷ്ടിക്കും
* എല്ലാവീട്ടിലും ഒരു ലാപ്‌ടോപ്പ് ഉറപ്പാക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യം
* 10 വര്‍ഷത്തില്‍ താഴെ സര്‍വീസ് ഉള്ള ആയമാര്‍ക്ക് 500 രൂപയും അതിനു മുകളില്‍ 1000 രൂപയായും അലവന്‍സ് കൂട്ടി
*ആശ പ്രവര്‍ത്തകരുടെ അലവന്‍സ് 1000 രൂപ വര്‍ധിപ്പിച്ചു
* റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സ
* സില്‍വര്‍ലൈന്‍ പദ്ധതി ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഈ വര്‍ഷം ആരംഭിക്കും
Keywords: Salaries and pensions of government employees will be revised in April; All welfare pensions have been increased to Rs 1,600 and the distribution of food kits will continue. Budget by TM Thomas Isaac, Thiruvananthapuram, News, Politics, Budget, Budget meet, Salary, Pension, Increased, Minister, Kerala.
Powered by Info News For You

Comments
Post a Comment