സംസ്ഥാന ബജറ്റ്: ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയാക്കും, 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ജോലി
തിരുവനന്തപുരം: (https://ift.tt/3bHGu8a) മന്ത്രി ടി എം തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങി. പാലക്കാട് കുഴല്‍മന്ദം ഏഴാം ക്ലാസുകാരി സ്‌നേഹ എഴുതിയ കവിതയോടെയാണു പ്രസംഗം ആരംഭിച്ചത്. പിണറായി സര്‍കാരിന്റെ ആറാമത്തെയും മന്ത്രി ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റാണിത്. കോവിഡ് പോരാട്ടത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണു പ്രസംഗം.
ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയാക്കും, ഏപ്രില്‍ മുതല്‍ ലഭിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. തോല്‍ക്കാന്‍ മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ടം ലോകം അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്. സര്‍കാര്‍ ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും ഐസക് പറഞ്ഞു. ഈ സര്‍കാരിന്റെ അവസാന ബജറ്റാണിത്.
കിഫ്ബിക്കെതിരെ സംഘടിത നീക്കം നടക്കുന്നു. സിഎജി കരട് റിപോര്‍ടില്‍ ഇല്ലാത്തത് അന്തിമ റിപോര്‍ടില്‍ ഇടം പിടിച്ചു. ഡെല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരുടെ സമരം ഐതിഹാസിക മുന്നേറ്റമായി മാറി. കര്‍ഷകര്‍ക്കു മുന്നില്‍ കേന്ദ്ര സര്‍കാരിന്റെ ധാര്‍ഷ്ട്യത്തിന് അടിയറവ് പറയേണ്ടിവരും. തൊഴിലില്ലായ്മ വലിയ വെല്ലുവിളിയാണ്. ഇതു പരിഹരിക്കാന്‍ നിലവിലെ പദ്ധതികള്‍ അപര്യാപ്തം. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കും കൂടുതലാണ്.
* 20 ലക്ഷംപേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ ജോലി. ജോലിക്കാവശ്യമായ കംപ്യൂട്ടര്‍ അടക്കം വാങ്ങുന്നതിന് വായ്പ. രണ്ടു വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കാം. ജോലി നഷ്ടപ്പെട്ടാല്‍ അടുത്ത ജോലി ലഭിച്ചശേഷം തിരിച്ചടച്ചാല്‍ മതിയാകും. 2021 ഫെബ്രുവരിയില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.
* 1600 രൂപ ക്ഷേമപെന്‍ഷന്‍, ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍
* 8 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം സൃഷ്ടിക്കും
* 50 ലക്ഷം പേര്‍ക്ക് നൈപുണ്യ വികസന പദ്ധതി
* തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികമായി 1000 കോടി
* 15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും
* നെല്ലിന്റെ സംഭരണവില 28 രൂപ, നാളികേരത്തിന് 32 രൂപ
* റബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തി
Powered by Info News For You

Comments
Post a Comment