പീഡനശ്രമത്തിനിടെ മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ 15ന്; പ്രതി 20കാരനായ മകന്‍



മഞ്ചേരി: (https://ift.tt/3s0IYnu) പീഡനശ്രമത്തിനിടെ മാതാവിനെ കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ഈ മാസം 15ന്. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്)യില്‍ ആണ് വിചാരണ ആരംഭിക്കുക.  പോത്തുകല്ല് ഉദിരക്കളം പെരിങ്ങനത്ത് ശശിയുടെ ഭാര്യ രാധാമണി (47) ആണ് കൊല്ലപ്പെട്ടത്.  രാധാമണിയുടെ മകന്‍ പ്രജിത്ത് കുമാര്‍ (20) ആണ് പ്രതി.  

2017 ഏപ്രില്‍ പത്തിന് പകല്‍ രണ്ട് മണിക്കാണ് കേസിനാസ്പദമായ സംഭവം. മകന്‍ പീഡനം ചെയ്യാന്‍ ശ്രമിച്ചത് രാധാമണി തടഞ്ഞു. ഇതിലുള്ള വിരോധം മൂലം മാതാവിന്റെ തല ചുമരിലിടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

News, Kerala, State, Molestation attempt, Mother, Killed, Son, Father, Complaint, Case, Crime, Accused, Police, Case of mother killed in attempted molestation: The trial is set to begin on May 15


ഭര്‍ത്താവ് ശശി ജോലി കഴിഞ്ഞെത്തിയപ്പോഴാണ് രാധാമണി അവശനിലയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.

ശശിയുടെ പരാതിയില്‍ പോത്തുകല്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസില്‍ 50 സാക്ഷികളുണ്ട്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂടര്‍ സി വാസു ഹാജരാകും.

  
Keywords: News, Kerala, State, Molestation attempt, Mother, Killed, Son, Father, Complaint, Case, Crime, Accused, Police, Case of mother killed in attempted molestation: The trial is set to begin on May 15

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?