മധ്യപ്രദേശില്‍ സുഹൃത്തിന്റെ മകളായ 14കാരിയെ പീഡിപ്പിച്ചശേഷം ജീവനോടെ കുഴിച്ചിട്ടു; സ്ലാബിനടിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
ഭോപാല്‍: (www.kvartha.com 20.01.2021) മധ്യപ്രദേശില്‍ സുഹൃത്തിന്റെ മകളായ 14കാരിയെ പീഡിപ്പിച്ചശേഷം ജീവനോടെ കുഴിച്ചിട്ടു. സ്ലാബിനടിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍. മധ്യപ്രദേശിലെ ബൈതുലില്‍ ആണ് ക്രൂരമായ സംഭവം നടന്നത്. മുപ്പത്തിയാറുകാരനായ പ്രതി സുഹൃത്തിന്റെ മകളെ പീഡിപ്പിച്ചശേഷം കൃഷിയിടത്തിലെ കല്ല് സ്ലാബിനടിയില്‍ കുഴിച്ചിടുകയായിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ നാഗ്പൂരിലെ ആശുപത്രിയിലേക്കു മാറ്റിയെന്നും ഗുരുതരാവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പ്രതി സുശീല്‍ വര്‍മയെ അറസ്റ്റു ചെയ്തു. സുശീല്‍ തന്റെ സുഹൃത്തായിരുന്നുവെന്നും വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. അങ്കിള്‍ എന്നാണ് അവള്‍ അയാളെ വിളിക്കാറുണ്ടായിരുന്നതെന്നും പിതാവ് പറയുന്നു.
തങ്ങളുടെ കൃഷിടത്തിലേക്കുള്ള മോട്ടോര്‍ പമ്പ് നിര്‍ത്തുന്നതിനായിട്ടാണ് പെണ്‍കുട്ടി പോയിരുന്നത്. തൊട്ടടുത്തുണ്ടായിരുന്ന സുശീല്‍ അവളെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ മര്‍ദിക്കുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കല്ലുസ്ലാബിന്റെ അടിയില്‍ കുഴിച്ചിടുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.
പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് രാത്രിയോടെയാണ് കൃഷിയിടത്തിനു സമീപം സംശയകരമായ രീതിയില്‍ കാലടികള്‍ കണ്ടത്. അതു പിന്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സ്ലാബിനടിയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്.
Keywords: Man molests minor girl, tries to bury her alive in Madhya Pradesh, Madhya pradesh, News, Local News, Crime, Criminal Case, Molestation, Police, Arrested, National.
Powered by Info News For You
Comments
Post a Comment