14കാരി ആത്മഹത്യ ചെയ്ത സംഭവം; അറസ്റ്റിലായ യുവാവ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

നെയ്യാറ്റിന്‍കര: (www.kvartha.com 12.01.2021) കമുകിന്‍കോട് ശബരിമുട്ടത്ത് 14കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ യുവാവ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്കു ശര്മിച്ചു. കൊടങ്ങാവിള സ്വദേശി ജോമോന്‍ (18) ആണ് നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. കഴുത്തിലും കൈയിലും ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവുകള്‍ ഗുരുതരമാണെന്നാണ് വിവരം. 

കഴിഞ്ഞ ദിസവം ഉച്ചയ്ക്ക് ശേഷമാണ് ജോമോന്‍ സ്റ്റേഷന്റെ സെല്ലിനുള്ളില്‍ കഴുത്തും കൈയ്യും മുറിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ചത്. ബ്ലേഡ് ഉപയോഗിച്ചു സ്വയം കഴുത്തിലും കൈയിലും മുറിവുണ്ടാക്കിയെന്നാണ് ആശുപത്രി അധികൃതരോട് പൊലീസ് പറഞ്ഞത്. സെല്ലിനുള്ളില്‍ പാര്‍പ്പിച്ചിരുന്ന ജോമോന് ബ്ലേഡ് എവിടെ നിന്നും ലഭിച്ചുവെന്നു വ്യക്തമല്ല. 

Neyyattinkara, News, Kerala, Suicide, Police Station, Police, Arrest, Arrested, Suicide Attempt, hospital, Incident of girl commits suicide; The arrested youth tried to commit suicide at Police station

മരിച്ച പെണ്‍കുട്ടിയും ജോമോനും പ്രണയത്തിലായിരുന്നുവെന്നും പിന്നീട് വഴക്കിട്ടു പിരിഞ്ഞുവെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു. മരണം നടന്ന ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ജോമോന്‍, പെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചതായും പൊലീസിനു മൊഴി ലഭിച്ചു. തുടര്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജോമോനെതിരേ പോക്സോ, ആത്മഹത്യാ പ്രേരണാ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു.

Keywords: Neyyattinkara, News, Kerala, Suicide, Police Station, Police, Arrest, Arrested, Suicide Attempt, hospital, Incident of girl commits suicide; The arrested youth tried to commit suicide at Police station


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?