വിമാന ടിക്കറ്റില്‍ കാണിച്ച സമയത്തിനു മുന്‍പേ ദുബൈയിലേക്കുള്ള വിമാനം പുറപ്പെട്ടെന്ന് പരാതി; 14 പേരുടെ യാത്ര മുടങ്ങി

ദുബൈ/കരിപ്പൂര്‍: (www.kvartha.com 03.01.2021) വിമാന ടിക്കറ്റില്‍ കാണിച്ച സമയത്തിനു മുന്‍പേ ദുബൈയിലേക്കുള്ള വിമാനം പുറപ്പെട്ടതായി പരാതി. ഇതേതുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ ദുബൈയിലേക്കുള്ള 14 പേരുടെ യാത്ര മുടങ്ങി. ഫ്‌ളൈ ദുബൈ വിമാനത്തില്‍ ദുബൈയിലേക്കു പുറപ്പെടാനായി ഓണ്‍ലൈന്‍ ആയി ടിക്കറ്റെടുത്ത യാത്രക്കാരില്‍ ചിലരാണു ഇതുമൂലം പ്രയാസത്തിലായത്. 

അതിനിടെ ശനിയാഴ്ച ഉച്ചയ്ക്ക് 12.45ന് എത്തി 1.45ന് ദുബൈയിലേക്കു പോകുന്ന രീതിയില്‍ സമയം പുനഃക്രമീകരിച്ചിരുന്നുവെന്നും ഇക്കാര്യം യാത്രക്കാരെ അറിയിച്ചിരുന്നുവെന്നും വിമാനക്കമ്പനി അധികൃതര്‍ പ്രതികരിച്ചു.Complaint that the flight to Dubai departed before the time shown on the flight ticket; Journey of 14 people was canceled, Dubai, News, Flight, Kozhikode, Passengers, Cancelled, Ticket, Abu Dhabi, Gulf, World
അതേസമയം, ടിക്കറ്റില്‍ 3.15 എന്നാണ് സമയം രേഖപ്പെടുത്തിയിരുന്നതെന്നും സമയമാറ്റം അറിയിച്ചിട്ടില്ലെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. ദുബൈയില്‍ എത്തിയശേഷം അബൂദബിയിലേക്കും മറ്റും പോകാനുള്ള സ്ത്രീകളും കുട്ടികളും ഉള്‍പെടെയുള്ളവര്‍ കൂട്ടത്തിലുണ്ടായിരുന്നു.

അതേസമയം, കോവിഡ് കാലമായതിനാല്‍, വിമാനം പുറപ്പെടുന്നതിനു നാലു മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തണമെന്ന നിര്‍ദേശം പാലിക്കാത്തതിനാലാണ് യാത്രക്കാരെ അകത്തേക്കു കടത്തിവിടാതിരുന്നതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. യാത്ര മുടങ്ങിയവരെ രാത്രി ഫ്‌ളൈ ദുബൈ വിമാനത്തില്‍ കൊണ്ടുപോകുമെന്ന് ഫ്‌ളൈ ദുബൈ കേരള മാനേജര്‍ മധുകുമാര്‍ അറിയിച്ചു.

Keywords: Complaint that the flight to Dubai departed before the time shown on the flight ticket; Journey of 14 people was canceled, Dubai, News, Flight, Kozhikode, Passengers, Cancelled, Ticket, Abu Dhabi, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?