13കാരിയെ പീഡിപ്പിച്ച കേസ്; അമ്മയും കാമുകനും അറസ്റ്റില്‍

കൊല്ലം: (www.kvartha.com 06.01.2021) 13കാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. തിരുവല്ല നിരണം പടിഞ്ഞാറ്റം മുറി നിരണംപ്പെട്ടി വീട്ടില്‍ അഭിലാഷും (വിഷ്ണു നാരായണന്‍ 40), പെണ്‍കുട്ടിയുടെ അമ്മയുമാണ് അറസ്റ്റിലായത്. ക്ഷേത്രങ്ങളിലും വീടുകളിലും പൂജാരി ചമഞ്ഞ് പൂജ നടത്തുന്ന അഭിലാഷിനെ ജ്യോതിഷ സംബന്ധമായ കാര്യങ്ങള്‍ക്കായാണ് പെണ്‍കുട്ടിയുടെ അമ്മ സമീപിച്ചത്.

തുടര്‍ന്ന് രണ്ട് വിവാഹബന്ധങ്ങള്‍ വേര്‍പെടുത്തിയ യുവതിയും വിവാഹിതനായ യുവാവും തമ്മില്‍ അടുപ്പത്തിലായി. ഇയാള്‍ യുവതിക്ക് വാടകവീട് എടുത്ത് നല്‍കിയിരുന്നു. ഇവിടെ വച്ചാണ് കുട്ടി പീഡനത്തിന്  ഇരയായത്. പെണ്‍കുട്ടി മുത്തശ്ശിയോട് വിവരം പറഞ്ഞു. തുടര്‍ന്ന് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

Kollam, News, Kerala, Arrest, Arrested, Molestation, Case, Police, Crime, 13-year-old girl molesting; Woman and man arrested

Keywords: Kollam, News, Kerala, Arrest, Arrested, Molestation, Case, Police, Crime, 13-year-old girl molesting; Woman and man arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?