13കാരനെ അമ്മ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന കേസില്‍ വീണ്ടും ട്വിസ്റ്റ്; യുവതി ചില മരുന്നുകള്‍ കുട്ടിക്ക് നല്‍കിയിരുന്നതായി കണ്ടെത്തിയെന്ന് സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: (www.kvartha.com 19.01.2021) കടയ്ക്കാവൂരില്‍ 13കാരനായ മകനെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന കേസില്‍ പ്രതിയായ അമ്മയ്ക്കു ജാമ്യം നല്‍കുന്നതിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയില്‍. അമ്മയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു ഹൈകോടതിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇതു വെറും കുടുംബപ്രശ്‌നം മാത്രമാണെന്നു പറഞ്ഞ് അവഗണിക്കാനാവില്ലെന്നും മകന്റെ മൊഴിയില്‍ കഴമ്പുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. Kadakkavoor POCSO case: Govt opposes mother's bail plea in HC, Kochi, News, Trending, Molestation, High Court of Kerala, Bail plea, Kerala
യുവതിയുടെ മൊബൈല്‍ ഫോണില്‍നിന്നു നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ചില മരുന്നുകള്‍ നല്‍കിയിരുന്നതായി കുട്ടി മൊഴി നല്‍കിയിരുന്നുവെന്നും ഈ മരുന്നുകള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അതേസമയം കേസ് ഡയറി ഹാജരാക്കാന്‍ ഹൈകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേസ് പരിഗണനയ്ക്കു വന്നപ്പോള്‍ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ പ്രോസിക്യൂഷനു നിര്‍ദേശം നല്‍കിയിരുന്നു. കേസ് ഡയറി കൂടി പരിശോധിച്ച ശേഷമായിരിക്കും കോടതി ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുക.

നെയ്യാറ്റിന്‍കര പോക്‌സോ കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണു കുട്ടിയുടെ മാതാവ് ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചത്. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും നാലു കുട്ടികളുടെ മാതാവായ തന്നെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്നും പിന്നീട് വിവാഹമോചനം നേടാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചിട്ടുണ്ട്.

തന്റെ മാതൃത്വത്തെ അവഹേളിക്കുന്നതാണ് ഈ കേസെന്നും തന്നെ ഉപേക്ഷിച്ചതിനു പിന്നാലെ ജീവനാംശം ലഭിക്കുന്നതിനും കുഞ്ഞുങ്ങളുടെ ചെലവിനും പണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു മക്കളെ മൂന്നു പേരെയും തന്നില്‍ നിന്നു പിടിച്ചു കൊണ്ടു പോയത്. ഇതില്‍ കേസ് നിലനില്‍ക്കുന്നതായും മക്കളുടെ വിദ്യാഭ്യാസം മുടങ്ങിക്കിടക്കുകയാണെന്നും കൗണ്‍സിലറായ രണ്ടാം ഭാര്യ ബ്രെയിന്‍വാഷ് ചെയ്താണ് കുട്ടിയെക്കൊണ്ട് ഇതെല്ലാം പറയിപ്പിച്ചിരിക്കുന്നത് എന്നു സംശയിക്കുന്നതായും ഇവര്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്.

ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചശേഷം ആ സ്ത്രീയേയും യുവതിയും മക്കളും താമസിക്കുന്ന വീട്ടിലേക്കാണ് കൊണ്ടുവന്നത്. തുടര്‍ന്ന് യുവതി മക്കളുമായി മാതാവിന്റെ വീട്ടിലേക്ക് പോയി. അവിടെ നിന്നുമാണ് ഭര്‍ത്താവ് മക്കളേയും കൂട്ടി പോയത്.

Keywords: Kadakkavoor POCSO case: Govt opposes mother's bail plea in HC, Kochi, News, Trending, Molestation, High Court of Kerala, Bail plea, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?