13 കാരിയെ ഒമ്പതുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംത്തിന് ഇരയാക്കി; മധ്യപ്രദേശില്‍ ആറു പേര്‍ അറസ്റ്റില്‍
ദേശീയം (www.evisionnews.co): മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. മറിയ ജില്ലയിലാണ് ക്രൂരകൃത്യം നടന്നത്. 13 കാരിയായ പെണ്‍ക്കുട്ടിയെ ഒമ്പത് പേര്‍ ചേര്‍ന്ന് അഞ്ച് ദിവസം പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി നാലിന് പെണ്‍കുട്ടിയെ പരിചയകാരനായ ഒരാള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഇയാളും ഏഴു സുഹൃത്തുക്കളും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചു. ജനുവരി അഞ്ചിന് കുട്ടിയെ തിരിച്ച് വീട്ടില്‍ കൊണ്ടുവിട്ടു. ആരോടെങ്കിലും സംഭവം പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് ജനുവരി 11ന് വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോയി കാട്ടില്‍വെച്ച് മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. മൂന്ന് പ്രതികളും കുട്ടിയെ പറഞ്ഞുവിട്ടതിന് പിന്നാലെ രണ്ട് ട്രക്ക് ഡ്രൈവര്‍മാറും കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി.
Powered by Info News For You

Comments
Post a Comment