13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയും പൂജാരി ചമഞ്ഞ് നടന്നിരുന്ന കാമുകനും പിടിയില്‍
ശാസ്താംകോട്ട: (https://ift.tt/3pPZl4w) 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയും പൂജാരി ചമഞ്ഞ് നടന്നിരുന്ന കാമുകനും പിടിയില്‍. തിരുവല്ല നിരണം പടിഞ്ഞാറ്റം മുറി നിരണംപ്പെട്ടി വീട്ടില്‍ അഭിലാഷിനെയാണ് (വിഷ്ണു നാരായണന്‍ 40) പെണ്‍കുട്ടിയുടെ അമ്മയ്‌ക്കൊപ്പം ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ക്ഷേത്രങ്ങളിലും വീടുകളിലും പൂജാരി ചമഞ്ഞ് പൂജ നടത്തുന്ന അഭിലാഷിനെ ജ്യോതിഷ സംബന്ധമായ കാര്യങ്ങള്‍ക്കായാണ് പെണ്‍കുട്ടിയുടെ അമ്മ സമീപിച്ചത്. തുടര്‍ന്ന് രണ്ട് വിവാഹബന്ധങ്ങള്‍ വേര്‍പെടുത്തിയ യുവതിയും വിവാഹിതനായ യുവാവും തമ്മില്‍ അടുപ്പത്തിലായി.
അടുപ്പത്തെ തുടര്‍ന്ന് ഇയാള്‍ യുവതിക്ക് വാടകവീട് എടുത്ത് നല്‍കിയിരുന്നു. ഇവിടെ വച്ചാണ് കുട്ടി പീഡനത്തിന് ഇരയായത്. മുത്തശ്ശിയോട് കുട്ടി വിവരം പറഞ്ഞു. തുടര്‍ന്നാണു പരാതിയുമായി പൊലീസിനെ സമീപിച്ചത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Top-Headlines, State, Molestation, Crime, Complaint, Police, Arrest, Mother and lover arrested for molestation 13 year old girlPowered by Info News For You

Comments
Post a Comment