'11,780 വോട്, എനിക്ക് അത്രയും മാത്രം മതി'; എങ്ങനെയെങ്കിലും കുറച്ച് വോടുകള്‍ കണ്ടെത്തിയേ മതിയാകൂവെന്ന തരത്തില്‍ ജോര്‍ജിയ ഇലക്ഷന്‍ ഓഫീസറുമായുള്ള ട്രംപിന്റെ ഫോണ്‍ സംഭാഷണം പുറത്ത്
വാഷിംഗ്ടണ്‍: (https://ift.tt/2X6QhMn) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി നടത്താന്‍ ശ്രമിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. എങ്ങനെയെങ്കിലും കുറച്ച് വോടുകള്‍ കണ്ടെത്തിയേ മതിയാകൂവെന്ന തരത്തില്‍ ജോര്‍ജിയയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായി ട്രംപ് നടത്തിയ ഫോണ്‍ റെകോര്‍ഡാണ് പുറത്തുവന്നത്. വാഷിംഗ്ടണ്‍ പോസ്റ്റാണ് റെകോര്‍ഡ് പുറത്തുവിട്ടത്.
'11,780 വോട്, എനിക്ക് അത്രയും മാത്രം മതി.' എന്ന് ട്രംപ് ആവശ്യപ്പെടുന്നത് ഈ റെക്കോര്‍ഡില്‍ വ്യക്തമായി കേള്‍ക്കാം. ജോര്‍ജിയയുടെ സെക്രട്ടറിയും റിപ്പബ്ലികന്‍ പാര്‍ടി അംഗവുമായ ബ്രാഡ് റാഫന്‍സ്പെര്‍ജറോടാണ് ട്രംപ് വോടിനായി സംസാരിക്കുന്നത്.
'ജോര്‍ജിയയിലെ ജനങ്ങള്‍ രോഷത്തിലാണ്. രാജ്യത്തെ ജനങ്ങള്‍ രോഷത്തിലാണ്. നിങ്ങള്‍ വീണ്ടും വോടെണ്ണല്‍ നടത്തിയെന്ന് പറയുന്നത് ശരിയാണ്.' ട്രംപ് പറയുന്നു
'പക്ഷെ പ്രസിഡന്റ്, പ്രശ്നം എന്താണെന്ന് വെച്ചാല്‍ നിങ്ങളുടെ കയ്യിലുള്ള കണക്കുകള്‍ തെറ്റാണ്' റാഫന്‍സ്പെര്‍ജര്‍ മറുപടി പറയുന്നു.
'എനിക്ക് 11,780 വോടുകള്‍ കിട്ടിയാല്‍ മതി. നമ്മളാണ് ആ സംസ്ഥാനത്തില്‍ ജയിച്ചത്. ' ട്രംപ് വീണ്ടും ആവശ്യപ്പെടുന്നു. ഇങ്ങനെയാണ് ഫോണ്‍ സംഭാഷണം മുന്നോട്ടുപോകുന്നത്.
ജോര്‍ജിയയിലെ തെരഞ്ഞെടുപ്പ് ഫലം ശരിയാണെന്ന് റാഫന്‍സ്പെര്‍ജര്‍ പല തവണ ആവര്‍ത്തിക്കുന്നതും ഈ ഫോണ്‍ സംഭാഷണത്തില്‍ കേള്‍ക്കാം.
നവംബറിലാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ വിജയിക്കുമെന്ന് ഉറപ്പായതോടെ തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നെന്നാരോപിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ട്രംപ് തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ 60 ഓളം ഹര്‍ജികള്‍ സമര്‍പ്പിച്ചെങ്കിലും യു എസ് കോടതി തള്ളുകയായിരുന്നു.
50 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള എല്ലാ വോടുകളും ഔദ്യോഗികമായി എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം ഡിസംബര്‍ 14ന് ജോ ബൈഡനെ വിജയിയായി ഇലക്ട്രല്‍ കോളേജ് പ്രഖ്യാപിച്ചിരുന്നു. ബൈഡന് 303 ഇലക്ട്രല്‍ വോടുകളും ട്രംപിന് 232 വോടുകളുമാണ് ലഭിച്ചിരിക്കുന്നത്. ഇതിന് ശേഷവും പരാജയം സമ്മതിക്കാതിരുന്ന ട്രംപിനെതിരെ സ്വന്തം പാര്‍ടിക്കാര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പിനെതിരെ നിരന്തരം ട്വീറ്റ് ചെയ്തുകൊണ്ടിരുന്ന ട്രംപിന്റെ പല ട്വീറ്റുകളും ട്വിറ്റര്‍ നീക്കം ചെയ്യുകയും തെറ്റായ വിവരങ്ങളാണെന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Powered by Info News For You

Comments
Post a Comment