കേരളത്തില്‍ 1,100 കിലോമീറ്റര്‍ ദേശീയ പാത വികസനത്തിന് 65,000 കോടി രൂപയുടെ പദ്ധതി; 600 കോടിയുടെ മുംബൈ-കന്യാകുമാരി പാത

ന്യൂഡെല്‍ഹി: (www.kvartha.com 01.02.2021) കേന്ദ്ര ബജറ്റില്‍ കേരളത്തില്‍ 1,100 കിലോമീറ്റര്‍ ദേശീയ പാത വികസനത്തിന് 65,000 കോടി രൂപയുടെ പദ്ധതി. 600 കോടിയുടെ മുംബൈ കന്യാകുമാരി പാത നടപ്പാക്കും. ബംഗാളിന് 25,000 കോടി രൂപയുടെ പദ്ധതികള്‍.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിനും ബംഗാളിനും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചത് വന്‍ പദ്ധതികളാണ്. റോഡ് അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ വാണിജ്യ ഇടനാഴികള്‍ക്ക് പദ്ധതി . ഈ വര്‍ഷം 11,000 കിലോമീറ്റര്‍ ദേശീയ പാത കൂടി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നതായി ധനമന്ത്രി പറഞ്ഞു.65,000 crore project for development of 1,100 km of National Highways in Kerala; 600 crore Mumbai-Kanyakumari road, New Delhi, UnionBudget2021, Budget, Road, Minister, Business, National

കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടു. രണ്ട് വാക്‌സിനുകള്‍ കൂടി ഉടന്‍ വിപണിയിലെത്തും. ആഗോള സമ്പദ്ഘടന തകര്‍ന്നപ്പോഴും ഇന്ത്യ പിടിച്ചുനിന്നു. പുതിയ യുഗത്തില്‍ ഇന്ത്യ പ്രതീക്ഷയുടെ വെളിച്ചമാകും. ആത്മനിര്‍ഭര്‍ ഭാരത് തുടരും. സ്വയംപര്യാപ്തതയില്‍ ഊന്നിയുള്ള പരിപാടികള്‍ തുടരും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

പൂര്‍ണമായും ഡിജിറ്റലായ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ബജറ്റ് കോപ്പി വിതരണവും ഡിജിറ്റലായിട്ടാണ്. ആരോഗ്യമേഖലയ്ക്ക് വിഹിതം കൂട്ടിയതായും ധനമന്ത്രി. പ്രാഥമിക തലം മുതല്‍ രാജ്യത്ത് ആരോഗ്യരംഗത്തെ മൂന്ന് തലങ്ങള്‍ മെച്ചപ്പെടുത്താന്‍ ആറു വര്‍ഷത്തിനകം 64,180 കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി. ദേശീയ ആരോഗ്യ ദൗത്യത്തിനു പുറമേയാണിത്. വായു മലിനീകരണം ചെറുക്കാന്‍ 42 നഗര കേന്ദ്രങ്ങള്‍ക്കായി 2,217 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords: 65,000 crore project for development of 1,100 km of National Highways in Kerala; 600 crore Mumbai-Kanyakumari road, New Delhi, UnionBudget2021, Budget, Road, Minister, Business, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?