കേന്ദ്ര ബജറ്റ്; ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി; അവതരണം 11മണിക്ക്
ന്യൂഡെല്‍ഹി: (https://ift.tt/3oAKbiK) കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി. 11നാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. 10.15ന് കേന്ദ്രമന്ത്രിസഭാ യോഗം പാര്‍ലമെന്റില്‍ ചേരും. ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിനായുള്ള പ്രഖ്യാപനങ്ങളും അസംതൃപ്തികള്‍ മറികടക്കാനുള്ള പൊടിക്കൈകളും ബജറ്റില്‍ ഇടംപിടിക്കും.
ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതായിരിക്കും ബജറ്റെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. 'എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരുടെയും വിശ്വാസത്തില്‍' എന്നതാണ് കേന്ദ്രസര്‍കാര്‍ പ്രവര്‍ത്തിക്കുന്നത്. ആത്മനിര്‍ഭര്‍ പാക്കേജിലൂടെ കോവിഡില്‍നിന്ന് രക്ഷനേടാന്‍, സാമ്പത്തിക സ്ഥിതി പഴയ നിലയിലേക്കെത്തിക്കുമെന്നും താക്കൂര്‍ പറഞ്ഞു.
ആരോഗ്യമേഖലയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഊന്നല്‍ നല്‍കും. വ്യവസായമേഖലയുടെ തിരിച്ചുവരവിനും ഓഹരിവിറ്റഴിക്കല്‍ മുന്‍നിര്‍ത്തിയുള്ള ധനസമാഹരണത്തിനും നിര്‍മല സീതാരാമന്‍ കാര്യമായ പരിഗണന നല്‍കും. ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ബജറ്റിലുണ്ടാകും.
Keywords: News, National, India, New Delhi, Budget, UnionBudget2021, Finance, Business, Labours, Minister, Union budget 2021; Finance Minister Nirmala Sitharaman arrives in ParliamentDelhi: Finance Minister Nirmala Sitharaman will present and read out the #UnionBudget 2021-22 at the Parliament through a tab, instead of the traditional 'bahi khata'. pic.twitter.com/Ir5qZYz2gy
— ANI (@ANI) February 1, 2021
Powered by Info News For You

Comments
Post a Comment