തിരുവനന്തപുരത്ത് 11കാരന്റെ മൃതദേഹം വീട്ടിനകത്ത് കഴുത്തറുത്തനിലയില്‍; പിന്നാലെ പിതാവിന്റെ മൃതദേഹം ക്ഷേത്രകുളത്തിലും കണ്ടെത്തി; 8വയസുള്ള ഇളയകുട്ടിയെ കാണാനില്ല

തിരുവനന്തപുരം: (www.kvartha.com 02.01.2021) തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നു വയസ്സുകാരനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അല്‍ത്താഫ് ആണ് മരിച്ചത്. ഇതിന് പിന്നാലെ പിതാവ് സഫീറിന്റെ മൃതദേഹം സമീപത്തെ ക്ഷേത്രക്കുളത്തില്‍ കണ്ടെത്തി. ക്ഷേത്രക്കുളത്തിന് സമീപം സഫീറിന്റെ ഓട്ടോറിക്ഷ കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുളത്തില്‍ ചാടിയെന്ന സംശയം ഉടലെടുത്തത്. കുട്ടിയുടെ പിതാവ് സഫീറാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. 

11-year-old boy found dead in the house; Later, his father's body found in the temple pool


ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സഫീറിന്റെ മൃതദേഹം കണ്ടെടുത്തത്. സഫീറിന്റെ എട്ടുവയസ്സുള്ള ഇളയ കുട്ടി അന്‍ഷാദിനെ കാണാനില്ല. ഈ കുട്ടിയെ ഇയാള്‍ കുളത്തിലെറിഞ്ഞു എന്നാണ് സംശയിക്കപ്പെടുന്നത്.

ഇതേത്തുടര്‍ന്ന് ക്ഷേത്രക്കുളത്തില്‍ തിരച്ചില്‍ തുടരുകയാണ്. കുട്ടിയുടെ ഉമ്മ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാരിയാണ്. കുടുംബവഴക്കാണ് കൂട്ട മരണത്തിന് കാരണമെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords: 11-year-old boy found dead in the house; Later, his father's body found in the temple pool;  Another son 8-year-old is missing, Thiruvananthapuram, News, Local News, Crime, Criminal Case, Dead Body, Child, Missing, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?