സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി 10 വയസുകാരി മരിച്ചു
കുറുപ്പംപടി: (www.kvartha.com 01.02.2021) സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി 10 വയസുകാരി മരിച്ചു. വേങ്ങൂര്‍ ചൂരത്തോട് കപ്പടയ്ക്കാമഠത്തില്‍ സജിയുടെയും സിനിയുടെയും മകള്‍ അബീന (10) ആണ് മരിച്ചത്. മൂത്ത സഹോദരന്‍ അബിലിനും ഇളയ സഹോദരി അലീനയ്ക്കുമൊപ്പം കളിക്കുന്നതിനിടെ ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം.
കെട്ടിട നിര്‍മാണ തൊഴിലാളിയായ സജിയും ആലുവ ചുണങ്ങംവേലിയിലെ സ്വകാര്യ ആശുപത്രിയില്‍ ശുചീകരണ തൊഴിലാളിയായ സിനിയും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. സഹോദരങ്ങള്‍ സമീപത്തെ വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുറുപ്പംപടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വേങ്ങൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
Keywords: News, Kerala, Death, Girl, Student, hospital, 10-year-old girl died after her shawl got stuck in her neck while playing
Powered by Info News For You

Comments
Post a Comment