10 കോടി ഇന്ത്യക്കാരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ ഡാര്‍ക് വെബില്‍ വില്‍പനയ്ക്ക്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വതന്ത്ര സൈബര്‍ സുരക്ഷാ വിദഗ്ധന്‍
ന്യൂഡെല്‍ഹി: (https://ift.tt/2X6QhMn) ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വതന്ത്ര സൈബര്‍ സുരക്ഷാ വിദഗ്ധന്‍ രാജശേഖര്‍ രാജഹാരിയ. രാജ്യത്തെ പത്ത് കോടി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ ഡാര്‍ക് വെബില്‍ വില്‍ക്കാന്‍ വച്ചിട്ടുണ്ടെന്നാണ് രാജഹാരിയയുടെ കണ്ടെത്തല്‍. സുരക്ഷിതമല്ലാത്ത സെര്‍വറില്‍ നിന്നാണ് ഡേറ്റ ചോര്‍ന്നതെന്നും രാജഹാരിയ പറഞ്ഞു. ബെംഗളൂരു ആസ്ഥാനമായുള്ള ഡിജിറ്റല്‍ പേയ്മെന്റ് ഗേറ്റ്വേ ജസ്പേയുടെ സുരക്ഷാ വീഴ്ച വഴിയാണ് ഇത് സംഭവിച്ചതെന്നാണ് റിപോര്‍ട്.
ഇമെയില്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ അടങ്ങിയ ചില ഡേറ്റാ റെകോര്‍ഡുകള്‍ ചോര്‍ത്തിയിട്ടുണ്ട്, ഇത് 10 കോടി ഡേറ്റാ റെകോര്‍ഡുകളുടെ ഒരു ഭാഗം മാത്രമാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഡാര്‍ക് വെബില്‍ ക്രിപ്‌റ്റോ കറന്‍സി ബിറ്റ് കോയിന്‍ വഴി വെളിപ്പെടുത്താത്ത തുകയ്ക്ക് ഡേറ്റ വില്‍ക്കുകയാണെന്ന് രാജഹാരിയ അവകാശപ്പെട്ടു.
ഈ ഡേറ്റയ്ക്കായി ടെലഗ്രാം വഴി ഹാകര്‍മാര്‍ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപയോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സംഭരിക്കുന്നതിനായി ജസ്പെ പിസിഐ ഡിഎസ്എസ് ( പേയ്മെന്റ് കാര്‍ഡ് ഇന്‍ഡസ്ട്രി ഡേറ്റാ സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ്) ആണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, കാര്‍ഡ് ഫിംഗര്‍പ്രിന്റ് സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന ഹാഷ് അല്‍ഗോരിതം ഹാകര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയുമെങ്കില്‍, അവര്‍ക്ക് മാസ്‌ക് ചെയ്ത കാര്‍ഡ് നമ്പര്‍ ഡീക്രിപ്റ്റ് ചെയ്യാന്‍ കഴിയും. ഈ അവസ്ഥയില്‍ 10 കോടി കാര്‍ഡ് ഉടമകള്‍ക്കും അപകടസാധ്യതയുണ്ടെന്നും രാജഹാരിയ അഭിപ്രായപ്പെട്ടു. ജസ്പെയുടെ ഡവലപര്‍ കീകളിലൊന്നിലേക്ക് ഹാകര്‍ ആക്സസ് നേടിയിട്ടുണ്ട്.
എന്നാല്‍, സൈബര്‍ ആക്രമണസമയത്ത് കാര്‍ഡ് നമ്പറുകളോ സാമ്പത്തിക വിവരങ്ങളോ പുറത്തുപോയിട്ടില്ലെന്നും ഡേറ്റ ചോര്‍ന്ന കാര്‍ഡുകളുടെ യഥാര്‍ഥ സംഖ്യ പത്ത് കോടിയില്‍ വളരെ കുറവാണെന്നും ജസ്‌പെ ഐഎഎന്‍എസിനോട് പറഞ്ഞു.
'2020 ഓഗസ്റ്റ് 18ന്, ഞങ്ങളുടെ സെര്‍വറുകളില്‍ അനധികൃത ആക്രമണ ശ്രമം കണ്ടെത്തുകയും അപ്പോള്‍ തന്നെ പരിഹരിക്കുകയും ചെയ്തിരുന്നു. കാര്‍ഡ് നമ്പറുകളോ സാമ്പത്തിക ക്രെഡന്‍ഷ്യലുകളോ ഇടപാട് ഡേറ്റയോ അപഹരിക്കപ്പെട്ടിട്ടില്ല' എന്നും കമ്പനി വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
<ു>ഡമ്മി മൂല്യങ്ങളുള്ള കുറച്ച് ഫോണ്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളും മാത്രമാണ് ചോര്‍ന്നതെന്ന് വക്താവ് പറഞ്ഞു. അതേ ദിവസം തന്നെ ഡേറ്റ ചോര്‍ച്ചയെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്തിരുന്നു. കാര്‍ഡ് നമ്പറുകളൊന്നും (16 അക്ക കാര്‍ഡ് നമ്പറും മറ്റ് സാമ്പത്തിക ക്രെഡന്‍ഷ്യലുകളും പോലുള്ളവ) ആക്‌സസ് ചെയ്തിട്ടില്ല, കാരണം ഇത് തികച്ചും വ്യത്യസ്തമായ ഒറ്റപ്പെട്ട സിസ്റ്റത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഇടപാടുകളോ ഓര്‍ഡര്‍ വിവരങ്ങളോ ഹാക് ചെയ്തിട്ടില്ലെന്നും കമ്പനി വക്താവ് അറിയിച്ചു. സുരക്ഷയും ഡേറ്റാ മാനേജ്‌മെന്റ് ശക്തിപ്പെടുത്തുന്നതിനായി ഞങ്ങള്‍ ദീര്‍ഘകാല നിക്ഷേപം നടത്തുന്നുണ്ടെന്നും കമ്പനി പറഞ്ഞു. 2012 ല്‍ സ്ഥാപിതമായ ജസ്‌പെ കഴിഞ്ഞ വര്‍ഷം സീരീസ് ബി ഫണ്ടിങ് റൗണ്ടില്‍ 21.6 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.
Powered by Info News For You

Comments
Post a Comment